LogoLoginKerala

മോറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി

ബാങ്ക് വായ്പകൾക്ക് അനുവദിച്ചിരുന്ന മോറൊട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി ഉത്തരവ്. റിസർവ് ബാങ്ക് അനുവദിച്ചിരുന്ന കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. Also Read: ലോക്ക് ഡൗണിൽ ഫീസ് അടക്കാൻ കഴിയാത്ത കുട്ടികളെ പുറത്താക്കി പാലക്കാട് ചിന്മയ വിദ്യാലയം തിരിച്ചടവ് സാധ്യമായില്ലെങ്കിലും സെപ്റ്റംബർ 28 വരെ വായ്പകളിൽ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് കോടതി ഉത്തരവ്. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന നടപടികൾ ഇക്കാലത്ത് പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് …
 

ബാങ്ക് വായ്പകൾക്ക് അനുവദിച്ചിരുന്ന മോറൊട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി ഉത്തരവ്. റിസർവ് ബാങ്ക് അനുവദിച്ചിരുന്ന കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.

Also Read: ലോക്ക് ഡൗണിൽ ഫീസ് അടക്കാൻ കഴിയാത്ത കുട്ടികളെ പുറത്താക്കി പാലക്കാട് ചിന്മയ വിദ്യാലയം‌

തിരിച്ചടവ് സാധ്യമായില്ലെങ്കിലും സെപ്റ്റംബർ 28 വരെ വായ്പകളിൽ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് കോടതി ഉത്തരവ്. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന നടപടികൾ ഇക്കാലത്ത് പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി

അതേസമയം ബാങ്ക് വായ്പ മോറൊട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി. മോറൊട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും.

Also Read: കങ്കണയ്ക്കെതിരെ മുംബൈ പോലീസിന്റെ കേസ്

മോറൊട്ടോറിയം കാലവധി രണ്ടു വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട്.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്