LogoLoginKerala

ഇതിഹാസതാരം ജയന്റെ ഓർമ്മക്കായി കൊല്ലത്ത് ജയൻ സ്മാരക ഹാൾ

മലയാളത്തിലെ ആദ്യ സൂപ്പർതാരം, അതുല്യ നടൻ ജയന്റെ ഓർമ്മക്കായി കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ജയൻ സ്മാരക ഹാൾ സെപ്റ്റംബർ 12ന് ഫിഷറീസ് മന്ത്രി ശ്രീമതി. ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. ജയന്റെ ഛായാചിത്രം ബഹു. വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അനാച്ഛാദനം ചെയ്യും. Also Read: ബാങ്ക് വായ്പ മോറട്ടോറിയത്തിൽ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി ഒന്നരക്കോടി ചെലവിട്ട് ആർട്ട് കോയാണ് നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ജയന്റെ ജന്മനാടായ ഓലയിൽ അദ്ദേഹത്തിന് സ്മാരകമായി പ്രതിമയുണ്ട്. …
 

മലയാളത്തിലെ ആദ്യ സൂപ്പർതാരം, അതുല്യ നടൻ ജയന്റെ ഓർമ്മക്കായി കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ജയൻ സ്മാരക ഹാൾ സെപ്റ്റംബർ 12ന് ഫിഷറീസ് മന്ത്രി ശ്രീമതി. ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. ജയന്റെ ഛായാചിത്രം ബഹു. വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അനാച്ഛാദനം ചെയ്യും.

Also Read: ബാങ്ക് വായ്പ മോറട്ടോറിയത്തിൽ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി

ഒന്നരക്കോടി ചെലവിട്ട് ആർട്ട് കോയാണ് നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ജയന്റെ ജന്മനാടായ ഓലയിൽ അദ്ദേഹത്തിന് സ്മാരകമായി പ്രതിമയുണ്ട്. സ്മാരകത്തിലും ജയ​ന്റെ എണ്ണച്ചായചിത്രമുണ്ടാകും. അത്യാധുനിക ശബ്ദ, വെളിച്ച, ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെയാണ് ഹാൾ നവീകരിച്ചത്.

Also Read: അതൃപ്തി; നേരിൽകാണാതെ കമറുദ്ദീനെ മടക്കി അയച്ച് ലീഗ് നേതൃത്വം

വിവാഹ സൽക്കാരങ്ങൾക്ക് ഉൾപ്പെടെ 450 പേർക്കിരിക്കാവുന്ന രീതിയിൽ ജില്ല പഞ്ചായത്ത് പുനർനിർമിച്ച ഹാളാണ് നടൻ ജയന്റെ സ്മാരകമാക്കുന്നത്. എല്ലാവിധ ചടങ്ങുകളും നടത്താൻ ഉതകുന്ന രീതിയിലാണ് ഹാൾ നിർമാണം പൂർത്തിയാക്കിയതെന്ന് ജില്ല പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഉദ്ഘാടനചടങ്ങിൽ ബഹു. എം.എൽ.എ.മാരായ ശ്രീ. എം. മുകേഷ്, ശ്രീ. എം.നൗഷാദ്, ശ്രീ. കെ.ബി ഗണേഷ് കുമാർ എന്നിവർ സംബന്ധിക്കും.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും;നാളെ സര്‍വ്വകക്ഷിയോഗം

ഇതിഹാസതാരം ജയന്റെ ഓർമ്മക്കായി കൊല്ലത്ത് ജയൻ സ്മാരക ഹാൾ