LogoLoginKerala

അതൃപ്തി; നേരിൽകാണാതെ കമറുദ്ദീനെ മടക്കി അയച്ച് ലീഗ് നേതൃത്വം

കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട എം.സി. കമറുദ്ദീൻ എം.എൽ.എയെ അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്. വിശദീകരണം നൽകാൻ മലപ്പുറത്ത് എത്തിയ എം.സി. കമറുദ്ദീൻ എം.എൽ.എയോട് മടങ്ങിപ്പോവാൻ ലീഗ് നേതൃത്വം നിർദേശം നൽകി. Also Read: ഫാഷന് ഗോള്ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന് പാണക്കാടെത്തി കമറുദ്ദീന്റെ വിശദീകരണം ഫോണിൽ ചോദിച്ചറിഞ്ഞു. തുടർന്ന് മലപ്പുറം ലീഗ് ഹൗസിൽ കാസർകോട് ജില്ലയിലെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും …
 

കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട എം.സി. കമറുദ്ദീൻ എം.എൽ.എയെ അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്. വിശദീകരണം നൽകാൻ മലപ്പുറത്ത് എത്തിയ എം.സി. കമറുദ്ദീൻ എം.എൽ.എയോട് മടങ്ങിപ്പോവാൻ ലീഗ് നേതൃത്വം നിർദേശം നൽകി.

Also Read: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ പാണക്കാടെത്തി

കമറുദ്ദീന്റെ വിശദീകരണം ഫോണിൽ ചോദിച്ചറിഞ്ഞു. തുടർന്ന് മലപ്പുറം ലീഗ് ഹൗസിൽ കാസർകോട് ജില്ലയിലെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും അടക്കമുള്ള ലീഗ് നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും;നാളെ സര്‍വ്വകക്ഷിയോഗം

വൈകിട്ട് പാണക്കാട് വൈകിട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവരങ്ങൾ ധരിപ്പിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി.

Also Read: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്