LogoLoginKerala

ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകൾ. Also Read: ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ പരിഹാസവുമായി ട്രംപ് ബിനീഷ് കോടിയേരിയുടെ മൊഴിയില് ചില വൈരുധ്യങ്ങൾ കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട് കൂടുതല് രേഖകള് പരിശോധിക്കുന്നതിനൊപ്പം മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും അടുത്ത ചോദ്യം ചെയ്യൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. Also Read: കേരളത്തിൽ ഞായറഴ്ച വരെ കനത്തമഴക്ക് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകൾ.

Also Read: ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ പരിഹാസവുമായി ട്രംപ്

ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില വൈരുധ്യങ്ങൾ കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കുന്നതിനൊപ്പം മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും അടുത്ത ചോദ്യം ചെയ്യൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

Also Read: കേരളത്തിൽ ഞായറഴ്ച വരെ കനത്തമഴക്ക് സാധ്യത; 4 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ഇന്നലെ 12 മണിക്കൂറാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതർ പൊതു അവലോകനം നടത്തിയിരുന്നു. ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളും വ്യക്തതക്കുറവുമുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് മനസിലാക്കിയിരിക്കുന്നത്.

Also Read: ശ്രീകൃഷ്ണ ജയന്തി ഇന്ന്; ഗുരുവായൂരിൽ ആഘോഷങ്ങൾ ഇല്ലാതെ കണ്ണന്റെ പിറന്നാൾ ചടങ്ങുകൾ

യു.എ.എഫ്.എക്‌സ്. സൊലൂഷന്‍സ് ഉടമ അബ്ദുള്‍ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുള്‍ ലത്തിഫ് നല്‍കിയ മൊഴിയും ബിനീഷ് കോടിയേരി നല്‍കിയ മൊഴിയും തമ്മില്‍ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

Also Read: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ കൊച്ചിയിൽ