LogoLoginKerala

കങ്കണയ്ക്കെതിരെ മുംബൈ പോലീസിന്റെ കേസ്

കങ്കണ വിഷയത്തില് അയവില്ലാതെ മഹാരാഷ്ട്രയിലെ രാഷ്ട്രീയവിവാദങ്ങള്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിക്കുന്ന പരാതിയില് നടിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഓഫീസ് പൊളിക്കുന്നതിനെതിരെ നടി നല്കിയ ഹര്ജി ഹൈക്കോടതി 22ലേക്ക് മാറ്റി. ബിഎംസി നടപടിയില് ഗവര്ണര് വിവരങ്ങള് തേടി. Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ശിവസേന പ്രഖ്യാപിക്കുകയും, കങ്കണയെ മുന്നില്നിര്ത്തി വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും സൂചനനല്കിയതോടെ മഹാരാഷ്ട്രയില് പോര് രൂക്ഷം. ഓഫീസ് പൊളിച്ചതിന് പിന്നാലെ മുംബൈയിലെത്തിയ നടി നടത്തിയ അഭിപ്രായപ്രകടനങ്ങളിലാണ് ശിവസേന …
 

കങ്കണ വിഷയത്തില്‍ അയവില്ലാതെ മഹാരാഷ്ട്രയിലെ രാഷ്ട്രീയവിവാദങ്ങള്‍. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിക്കുന്ന പരാതിയില്‍ നടിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഓഫീസ് പൊളിക്കുന്നതിനെതിരെ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി 22ലേക്ക് മാറ്റി. ബിഎംസി നടപടിയില്‍ ഗവര്‍ണര്‍ വിവരങ്ങള്‍ തേടി.

Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി

വിട്ടുവീഴ്‍ച്ചയ്ക്കില്ലെന്ന് ശിവസേന പ്രഖ്യാപിക്കുകയും, കങ്കണയെ മുന്നില്‍നിര്‍ത്തി വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും സൂചനനല്‍കിയതോടെ മഹാരാഷ്ട്രയില്‍ പോര് രൂക്ഷം. ഓഫീസ് പൊളിച്ചതിന് പിന്നാലെ മുംബൈയിലെത്തിയ നടി നടത്തിയ അഭിപ്രായപ്രകടനങ്ങളിലാണ് ശിവസേന പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ഉദ്ധവ് താക്കറയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങള്‍ എന്ന് വിക്രോളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഓഫീസിനെതിരായ മുംബൈ കോര്‍പ്പറേഷന്‍റെ നടപടിക്കെതിരെ നടി നല്‍കിയ ഹര്‍ജി ഈമാസം 22ലേക്കാണ് ബോംബെ ഹൈക്കോടതി മാറ്റിയത്. അതുവരെ സ്റ്റേ തുടരും. കോടതി ഹര്‍ജി മാറ്റിയതോടെ നടപടിയുണ്ടായ പാലി ഹില്‍സിലെ ഓഫീസില്‍ നടി സന്ദര്‍ശനം നടത്തി.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്

കെട്ടിടം പൊളിച്ച സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപിയുടെ ശ്രമം. ശിവസേനയുടെ ശക്തി കേന്ദ്രങ്ങളിലടക്കമുള്ള അനധികൃത നീർമ്മാണങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കൗണ്‍സിലര്‍മാരോട് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചു എന്നാണ് സൂചനകൾ.

Also Read: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ നിര്‍ത്തിവെച്ചു