LogoLoginKerala

യുവേഫ നേഷൻസ് ലീഗ്: ഫ്രീകിക്ക് ഗോളിൽ നൂറ് തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വരൂപം പൂണ്ട മത്സരത്തിൽ പോർച്ചുഗലിന് ജയം. താരം നേടിയ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വീഡനെ തകർത്തു വിട്ടത്. തന്റെ നൂറാം ഗോൾ ഒരു ഉജ്ജ്വല ഫ്രീകിക്കിലൂടെയാണ് റൊണാൾഡോ പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ജേഴ്സിയിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ യൂറോപ്യൻ ആണ് റൊണാൾഡോ. Also Read: കണ്ണൂരില് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസറ്റിവ് പത്ത് മാസങ്ങൾക്ക് മുമ്പ് ലക്സംബർഗിനെതിരെ റൊണാൾഡോ 99 ഗോളുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. …
 

ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വരൂപം പൂണ്ട മത്സരത്തിൽ പോർച്ചുഗലിന് ജയം. താരം നേടിയ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വീഡനെ തകർത്തു വിട്ടത്. തന്റെ നൂറാം ഗോൾ ഒരു ഉജ്ജ്വല ഫ്രീകിക്കിലൂടെയാണ് റൊണാൾഡോ പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ജേഴ്സിയിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ യൂറോപ്യൻ ആണ് റൊണാൾഡോ.

Also Read: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസറ്റിവ്

പത്ത് മാസങ്ങൾക്ക് മുമ്പ് ലക്‌സംബർഗിനെതിരെ റൊണാൾഡോ 99 ഗോളുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. എന്നാൽ സൂപ്പർ താരം ആരാധകരെ നിരാശരാക്കിയില്ല. ഇന്നലെ നേടിയ രണ്ട് ഗോളുകളും ഫുട്ബാൾ ചരിത്രത്തിലെ തന്നെ തകർപ്പൻ ഗോളുകളായിരുന്നു.

Also Read: ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

ബെർണാഡോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാവോ ഫെലിക്സ് എന്നിവരായിരുന്നു പോർച്ചുഗലിന്റെ ആക്രമണനിര. ആദ്യ ഗോൾ നേടാൻ നാല്പത്തിയഞ്ചു മിനുട്ടുകൾ വേണ്ടി വന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെയാണ് റൊണാൾഡോ പോർച്ചുഗലിന്റെ ആദ്യഗോളും തന്റെ നൂറാം ഗോളും കണ്ടെത്തിയത്. നാലപ്പത്തിനാലാം മിനിറ്റിൽ സ്വീഡൻ താരം ഗുസ്താവ് രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തു പോയത് സ്വീഡന് തിരിച്ചടിയായിരുന്നു. 72ആം മിനിറ്റിൽ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. ഒരു തകർപ്പൻ ലോങ്ങ്‌ റേഞ്ചിലൂടെയാണ് റൊണാൾഡോ ഇരട്ടഗോൾ പൂർത്തിയാക്കിയത്. ഫെലിക്സ് ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളിലും ജയം നേടിയ പോർച്ചുഗൽ ഒന്നാമതെത്തി.

Also Read: വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന ചരിഞ്ഞു

ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഐസ്‍ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

Also Read: സുശാന്ത് സിംഗ് രജ്പുത് മരണം; റിയ ചക്രവർത്തി അറസ്റ്റിൽ