LogoLoginKerala

കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസറ്റിവ്

കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല് ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്ന. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്. Also Read: ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു വെട്ടേറ്റ സലാഹുദ്ദീനെ …
 

കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്ന. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്.

Also Read: ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, നാട്ടുകാര്‍, പൊലീസുകാര്‍ എന്നിവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. കൂടെ സലാഹുദ്ദീന്റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ പോകാന്‍ നിർദ്ദേശം നൽകും.

Also Read: വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന ചരിഞ്ഞു

പോസ്റ്റ്മോര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു