LogoLoginKerala

ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

മഹാരാഷ്ട്ര സര്ക്കാരും ബോളിവുഡ് നടി കങ്കണ റണൌട്ടും തമ്മിലുള്ള പോര് മുറുകുന്നു, കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുകയാണ്. ഓഫീസ് നിർമ്മിച്ചത് അനധികൃതമെന്ന് കാണിച്ച് മുംബൈ കോര്പ്പറേഷന് താരത്തിന് നോട്ടീസ് അയച്ചിരുന്നു. കങ്കണ ഇന്ന് മുംബൈയില് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. Also Read: ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഇന്ന് കൈമാറും കഴിഞ്ഞദിവസം മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വൻവിവാദത്തിലായിരുന്നു. ഇതോടെ കോണ്ഗ്രസും ശിവസേനയും എന്സിപിയും ഉള്പ്പെടെയുള്ള പാര്ട്ടികള് താരത്തിനെതിരെ രംഗത്ത് വന്നു. മുംബൈയില് കടന്നാൽ …
 

മഹാരാഷ്ട്ര സര്‍ക്കാരും ബോളിവുഡ് നടി കങ്കണ റണൌട്ടും തമ്മിലുള്ള പോര് മുറുകുന്നു, കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുകയാണ്. ഓഫീസ് നിർമ്മിച്ചത് അനധികൃതമെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ താരത്തിന് നോട്ടീസ് അയച്ചിരുന്നു. കങ്കണ ഇന്ന് മുംബൈയില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഇന്ന് കൈമാറും

കഴിഞ്ഞദിവസം മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വൻവിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ താരത്തിനെതിരെ രംഗത്ത് വന്നു. മുംബൈയില്‍ കടന്നാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

Also Read: അമേരിക്കയിലെ ഒന്നാമൻ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്; ഏഴ് ഇന്ത്യക്കാരും

അതേസമയം മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ വെല്ലുവിളിച്ചു. ഇതേതുടർന്ന് കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

Also Read: യുവേഫ നേഷൻസ് ലീഗ്: ഫ്രീകിക്ക് ഗോളിൽ നൂറ് തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു