LogoLoginKerala

ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഇന്ന് കൈമാറും

കാസർഗോഡ്: കോവിഡ് രോഗികളെ ചികിത്സിക്കാനായി ടാറ്റ ഗ്രൂപ്പ് നിര്മ്മിച്ച ആശുപത്രി ഇന്ന് കൈമാറും. കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് തെക്കില് കോവിഡ് ആശുപത്രി സമുച്ചയത്തില് വീഡിയോ കോണ്ഫറന്സിങ്ങിലൂടെ നിര്വഹിക്കും. Also Read: അമേരിക്കയിലെ ഒന്നാമൻ ആമസോണ് സ്ഥാപകന് ജെഫ് ബെസോസ്; ഏഴ് ഇന്ത്യക്കാരും ഇന്ന് നടക്കുന്ന കൈമാറ്റച്ചടങ്ങില് ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര് ഡോ. ഡി.സജിത് ബാബുവിന് താക്കോല് കൈമാറും. രാജ്മോഹന് ഉണ്ണിത്താന് എം.പി. മുഖ്യാതിഥിയായിരിക്കും. കോവിഡ് …
 

കാസർഗോഡ്: കോവിഡ് രോഗികളെ ചികിത്സിക്കാനായി ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച ആശുപത്രി ഇന്ന് കൈമാറും. കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും.

Also Read: അമേരിക്കയിലെ ഒന്നാമൻ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്; ഏഴ് ഇന്ത്യക്കാരും

ഇന്ന് നടക്കുന്ന കൈമാറ്റച്ചടങ്ങില്‍ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 541 കിടക്കകളുള്ള ആശുപത്രിയാണ് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചത്.

Also Read: യുവേഫ നേഷൻസ് ലീഗ്: ഫ്രീകിക്ക് ഗോളിൽ നൂറ് തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

150 ദിവസം കൊണ്ടാണ് കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനമുള്ള ആശുപത്രി ഒരുങ്ങിയത്. ചികിത്സാസൗകര്യങ്ങളുടെ പോരായ്മയില്‍ വലയുന്ന കാസർഗോഡ് ജില്ല പുതിയ ആസ്പത്രി പ്രഖ്യാപനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Also Read: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസറ്റിവ്