LogoLoginKerala

ജോസ് കെ. മാണിക്ക് ഇടതുമുന്നണി പ്രവേശനം ഉറപ്പുനല്‍കി സിപിഎം

ജോസ് കെ.മാണി യുഡിഎഫില്നിന്ന് പുറത്തുവന്നതോടെ ഇടതുമുന്നണി പ്രവേശത്തിനുള്ള ചര്ച്ചകള് ഔപചാരിക തലത്തിലേക്ക് നീങ്ങുന്നു. ജോസ് കെ മാണി വിഭാഗത്തിന് ഇടതുമുന്നണി പ്രവേശനം ഉറപ്പുനല്കിയതായി സിപിഎം ഘടകക്ഷികളെ അറിയിച്ചു എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. Also Read: ലഹരിമരുന്ന്, കള്ളപ്പണം ഇടപാടുകൾ; അന്വേഷണം സിനിമാമേഖലയിലേക്ക് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷി സിപിഐ മത്സരിക്കുന്ന സീറ്റുകള് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം നേതൃത്വം സൂചന നല്കുന്നു. പാര്ട്ടി ചുമതലപ്പെടുത്തിയ സിപിഎമ്മിലെ മുതിര്ന്ന നേതാവ് ഓരോ കക്ഷിനേതാക്കളോടും പ്രത്യേകം സംസാരിച്ചു എന്നാണ് …
 

ജോസ് കെ.മാണി യുഡിഎഫില്‍നിന്ന് പുറത്തുവന്നതോടെ ഇടതുമുന്നണി പ്രവേശത്തിനുള്ള ചര്‍ച്ചകള്‍ ഔപചാരിക തലത്തിലേക്ക് നീങ്ങുന്നു. ജോസ് കെ മാണി വിഭാഗത്തിന് ഇടതുമുന്നണി പ്രവേശനം ഉറപ്പുനല്‍കിയതായി സിപിഎം ഘടകക്ഷികളെ അറിയിച്ചു എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.

Also Read: ലഹരിമരുന്ന്, കള്ളപ്പണം ഇടപാടുകൾ;‌ അന്വേഷണം സിനിമാമേഖലയിലേക്ക്

ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷി സിപിഐ മത്സരിക്കുന്ന സീറ്റുകള്‍ ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം നേതൃത്വം സൂചന നല്‍കുന്നു. പാര്‍ട്ടി ചുമതലപ്പെടുത്തിയ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ഓരോ കക്ഷിനേതാക്കളോടും പ്രത്യേകം സംസാരിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുതിയതായി എത്തുന്ന കക്ഷിക്ക് ചില സീറ്റുകള്‍ വിട്ടു നല്‍കേണ്ടി വരുന്നതിനെപ്പറ്റിയാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത് എന്നറിയുന്നു.

Also Read: പന്തീരങ്കാവ് യു.എ.പി.എ കേസ്; അലനും താഹയ്‌ക്കും കർശന ഉപാധികളോടെ ജാമ്യം

സിപിഐ മത്സരിക്കുന്ന ഒരു സീറ്റും അവരുടെ അനുമതിയില്ലാതെ വച്ചുമാറില്ലെന്നാണ് സൂചന. ജോസ് കെ മാണിയുടെ വരവിലൂടെ മുന്നണിക്ക് കൂടുതൽ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ മധ്യകേരളത്തിലെ പരമ്പരാഗത കൃസ്ത്യൻ വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ആ വിലയിരുത്തൽ പൂര്‍ണമായും ശരിയല്ലെന്ന നിലപാട് ചില ഘടകക്ഷികള്‍ക്കുണ്ട്. ഇടതുമുന്നണി യോഗത്തിനും സിപിഐയുടെ നിര്‍വാഹകസമിതി യോഗത്തിനും ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നാണ് സൂചനകൾ.

Also Read: ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു