LogoLoginKerala

ബെംഗളൂരു മയക്കുമരുന്ന് കേസ്; ഉന്നതനെ ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു ഉന്നതനെ ചോദ്യം ചെയ്യുകയാണെന്ന് ഇഡി വെളിപ്പെടുത്തി. ഇഡി ചോദ്യം ചെയ്യുന്ന ഉന്നതന് ആരെന്ന് വ്യക്തമാക്കാതെയാണ് റിപ്പോര്ട് സമര്പ്പിച്ചിരിക്കുന്നത്. Also Read: ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു അതേസമയം ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു കേസില് പിടിയിലായ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു. ലഹരി മരുന്നു കേസില് പിടിയിലായവര്ക്ക് സ്വര്ണക്കടത്തുമായും ബന്ധമുണ്ടെന്ന നിരീക്ഷണത്തിലാണ് അന്വേഷണ സംഘം. Also Read: ബംഗളൂരു ലഹരിമരുന്ന് …
 

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു ഉന്നതനെ ചോദ്യം ചെയ്യുകയാണെന്ന് ഇഡി വെളിപ്പെടുത്തി. ഇഡി ചോദ്യം ചെയ്യുന്ന ഉന്നതന്‍ ആരെന്ന് വ്യക്തമാക്കാതെയാണ് റിപ്പോര്‍ട് സമര്‍പ്പിച്ചിരിക്കുന്നത്.

Also Read: ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

അതേസമയം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു. ലഹരി മരുന്നു കേസില്‍ പിടിയിലായവര്‍ക്ക് സ്വര്‍ണക്കടത്തുമായും ബന്ധമുണ്ടെന്ന നിരീക്ഷണത്തിലാണ് അന്വേഷണ സംഘം.

Also Read: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധം

ബംഗളൂരു മയക്കുമരുന്നു കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിൽ സഹായം നൽകിയെന്ന് സംശയമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതിനാൽത്തന്നെ സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസ് പ്രതികളുടെ റിമാൻഡ് നീട്ടണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചനകൾ.

Also Read: ലഹരിമരുന്ന്, കള്ളപ്പണം ഇടപാടുകൾ;‌ അന്വേഷണം സിനിമാമേഖലയിലേക്ക്

സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവര്‍ ഒളിവില്‍ പോകുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ പുറത്തു വരുന്നത് കേസന്വേഷണത്തെയും ബാധിച്ചേക്കും. ഇഡിയുടെ അന്വേഷണം പ്രാഥമിക നിലയിലാണ് ഉള്ളത്. നിരവധിപ്പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ എല്ലാം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: ജോസ് കെ. മാണിക്ക് ഇടതുമുന്നണി പ്രവേശനം ഉറപ്പുനല്‍കി സിപിഎം