LogoLoginKerala

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ കൊച്ചിയിൽ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല് 12 മണിക്കൂര് നീണ്ടുനിന്നു. സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും കടലാസ് കമ്പനികളുടെ പേരില് സാമ്പത്തിക ഇടപാടുകള് നടത്തിയെന്നുമുള്ള ആരോപണങ്ങളിലാണ് ഇന്ന് രാവിലെ മുതല് കൊച്ചിയിലെ എന്ഫോഴ്സ്മെന്റ് ഓഫീസില് ബിനീഷിനെ ചോദ്യം ചെയ്തത്. Also Read: ലഹരിമരുന്ന്, കള്ളപ്പണം ഇടപാടുകൾ; അന്വേഷണം സിനിമാമേഖലയിലേക്ക് 12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരി ഇ ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയെന്നാണ് …
 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ 12 മണിക്കൂര്‍ നീണ്ടുനിന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും കടലാസ് കമ്പനികളുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നുമുള്ള ആരോപണങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ബിനീഷിനെ ചോദ്യം ചെയ്തത്.

Also Read: ലഹരിമരുന്ന്, കള്ളപ്പണം ഇടപാടുകൾ;‌ അന്വേഷണം സിനിമാമേഖലയിലേക്ക്

12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരി ഇ ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മലയാളികളിൽ ചിലരുമായി ബിനീഷ് കോടിയേരിക്ക് അ‍ടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ‌ക്കിടെയാണ് എന്‍ഫോഴ്സ്മെന്റ് നടപടി. സ്വർണക്കള്ളക്കടത്ത് സംഘത്തിന് പണം കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇഡി നടപടി.

Also Read: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധം