LogoLoginKerala

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധം

ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇതാദ്യാമായാണ് ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് വെളിപ്പെടുത്തുന്നത്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഇഡിയുടെ നിഗമനം. Also Read: കേരളത്തിൽ ഇന്ന് 3402 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3120 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ വരും ദിവസങ്ങളിൽ ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്തേക്കാമെന്നും സൂചനകളുണ്ട്. ഇവരെക്കൂടി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് റാക്കറ്റും സ്വർണക്കടത്ത് മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ കൂടുതൽ …
 

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇതാദ്യാമായാണ് ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തുന്നത്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഇഡിയുടെ നിഗമനം.

Also Read: കേരളത്തിൽ ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വരും ദിവസങ്ങളിൽ ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്തേക്കാമെന്നും സൂചനകളുണ്ട്. ഇവരെക്കൂടി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് റാക്കറ്റും സ്വർണക്കടത്ത് മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ

Also Read: ജോസ് കെ. മാണിക്ക് ഇടതുമുന്നണി പ്രവേശനം ഉറപ്പുനല്‍കി സിപിഎം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.എഫ്.എക്‌സ് കമ്പനി, ബിനീഷിന്റെ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ അന്വേഷണം. മയക്കു മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയ സാഹചര്യവും എന്‍ഫോഴ്‌സമെന്റ് അന്വേഷിക്കും.

Also Read: ലഹരിമരുന്ന്, കള്ളപ്പണം ഇടപാടുകൾ;‌ അന്വേഷണം സിനിമാമേഖലയിലേക്ക്