LogoLoginKerala

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി. സയ്യിദ് സലാഹുദീൻ (30) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ സലാഹുദീനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തലശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. തലയോട് വെട്ടി പിളർന്ന നിലയിലാണ് മൃതദേഹം. എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദീൻ. “രണ്ട് സഹോദരിമാർക്കൊപ്പം യാത്ര ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിന്റെ പിന്നിൽ ഒരു ബൈക്ക് വന്ന് ഇടിച്ചു നിർത്തി. പുറത്തിറങ്ങി ആരാണെന്ന് നോക്കുമ്പോൾ അദ്ദേഹത്തെ …
 

കണ്ണൂർ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി. സയ്യിദ് സലാഹുദീൻ (30) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ സലാഹുദീനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തലശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. തലയോട് വെട്ടി പിളർന്ന നിലയിലാണ് മൃതദേഹം. എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദീൻ.

“രണ്ട് സഹോദരിമാർക്കൊപ്പം യാത്ര ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിന്റെ പിന്നിൽ ഒരു ബൈക്ക് വന്ന് ഇടിച്ചു നിർത്തി. പുറത്തിറങ്ങി ആരാണെന്ന് നോക്കുമ്പോൾ അദ്ദേഹത്തെ വെട്ടി കൊല്ലുകയായിരുന്നു. എസ്ഡിപിഐ-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഇത്. ആർഎസ്എസ് ആസൂത്രിതമായി നടത്തിയ അക്രമമാണിത്.” എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജബ്ബാർ പറയുന്നു.

2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാഫുദ്ദീൻ 2019 മാർച്ചിൽ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.