LogoLoginKerala

കേരളത്തിൽ ഇന്ന് 3026 പേര്‍ക്ക് കോവിഡ്; 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 3026 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്ത്താകുറിപ്പില് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 49 പേര് വിദേശ രാജ്യങ്ങളില് നിന്നും 163 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 2723 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: തിരുവനന്തപുരം – 562 മലപ്പുറം – 358 എറണാകുളം – 318 …
 

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: 

തിരുവനന്തപുരം – 562
മലപ്പുറം – 358
എറണാകുളം – 318
കോഴിക്കോട് – 246
പാലക്കാട് – 226
ആലപ്പുഴ – 217
കൊല്ലം – 209
കോട്ടയം – 168
കാസര്‍ഗോഡ് – 166
പത്തനംതിട്ട – 160
കണ്ണൂര്‍ – 158
തൃശൂര്‍ – 129
ഇടുക്കി – 85
വയനാട് – 24

13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ഓഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ഓഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ഓഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:  

തിരുവനന്തപുരം – 542
മലപ്പുറം – 323
എറണാകുളം – 293
കോഴിക്കോട് – 238
കൊല്ലം – 201
ആലപ്പുഴ – 183
പാലക്കാട് – 175
കോട്ടയം – 168
കാസര്‍ഗോഡ് – 159
കണ്ണൂര്‍ – 117
പത്തനംതിട്ട – 114
തൃശൂര്‍ – 126
ഇടുക്കി – 63
വയനാട് – 21

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ മൂന്ന് വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്: 

തിരുവനന്തപുരം – 389
കൊല്ലം – 191
പത്തനംതിട്ട – 90
ആലപ്പുഴ – 147
കോട്ടയം – 133
ഇടുക്കി – 12
എറണാകുളം – 204
തൃശൂര്‍ – 110
പാലക്കാട് – 59
മലപ്പുറം – 159
കോഴിക്കോട് – 145
വയനാട് – 25
കണ്ണൂര്‍ – 106
കാസര്‍ഗോഡ് – 92

ഇതോടെ 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 68,863 പേര്‍ ഇതുവരെ  മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,963 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 17,887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2076 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.