LogoLoginKerala

ബാറുകളും ബിയർ പാർലറുകളും തുറക്കുന്നു; ഉത്തരവ് ഉടൻ

സംസ്ഥാനത്ത് ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു. ഇതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു നൽകി. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണു സൂചന. നിലവിൽ ബാറുകളിലും ബീയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബവ്കോ ആപ്പിൽ ബുക്ക് ചെയ്യണം. ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് ഇതു വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന …
 

സംസ്ഥാനത്ത് ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു. ഇതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു നൽകി. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണു സൂചന.

നിലവിൽ ബാറുകളിലും ബീയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബവ്കോ ആപ്പിൽ ബുക്ക് ചെയ്യണം. ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് ഇതു വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനം നൽകി. വിഷയം വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അനുകൂല നിലപാടെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന.

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർ/വൈൻ പാർലറുകളുമാണുള്ളത്. കോവിഡ് വ്യപാനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇവ അടഞ്ഞു കിടക്കുകയാണ്. ബാറുകൾ തുറന്നാൽ ഇവിടങ്ങളിലെ പാഴ്സൽ വിൽപന അവസാനിപ്പിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തന സമയം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണമെന്നും ഒരു മേശയിൽ 2 പേർ മാത്രമേ പാടുള്ളൂവെന്നും നിർദേശം നൽകും എന്നാണ് റിപ്പോർട്ടുകൾ.