LogoLoginKerala

കോവിഡ് പീഡനങ്ങള്‍ കേരളത്തെ നാണം കെടുത്തി: ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്‌

കോവിഡ് രോഗികള്ക്കെതിരെയുള്ള തുടര്ച്ചയായ പീഢനങ്ങള് കേരളത്തെ ലോകത്തിനു മുന്നില് നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുളള വ്യഗ്രതയില് കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്ക്കാര് മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത്. അടൂരിലെയും, കുളത്തൂപ്പുഴയിലെയും പീഡനങ്ങള് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗപ്രതിരോധത്തില് സര്ക്കാരിന്റെ വീമ്പ് പറച്ചില് വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ടി മെതിച്ച് …
 

കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത്. അടൂരിലെയും, കുളത്തൂപ്പുഴയിലെയും പീഡനങ്ങള്‍ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

രോഗപ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീമ്പ് പറച്ചില്‍ വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ടി മെതിച്ച് രോഗപ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുമ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കൈകളാല്‍ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാവുകയാണ്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു. ഗുണ്ടാ/ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനവും, ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പിന്തുണയും സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കിയതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.