LogoLoginKerala

69ന്റെ നിറവിൽ മമ്മൂട്ടി; ആശംസകൾ നേർന്ന് മലയാളസിനിമാ ലോകം

മലയാളത്തിന്റെ മഹാനടൻ, നടനവിസ്മയം മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാള സിനിമാലോകം. മമ്മൂട്ടിയ്ക്ക് തുല്യം മമ്മൂട്ടി മാത്രമാണെന്ന് ഇന്നും ഉറപ്പിച്ചു പറയാൻ മലയാളികൾക്ക് കഴിയും. മലയാളസിനിമയുടെ നിത്യ ഹരിതനായകനായി നിലനിൽക്കുവാൻ അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നു എന്നത് അഭിമാനത്തോട് കൂടിയേ ഓരോ മലയാളിക്കും നോക്കിക്കാണാൻ കഴിയൂ. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് തനിക്ക് മാത്രം സ്വന്തമായ ചില അഭിനയ മുഹൂർത്തങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇടനെഞ്ചിൽ ഇടം നേടിയ നടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര് എന്നറിയപ്പെടുന്ന …
 

മലയാളത്തിന്റെ മഹാനടൻ, നടനവിസ്മയം മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാള സിനിമാലോകം. മമ്മൂട്ടിയ്ക്ക് തുല്യം മമ്മൂട്ടി മാത്രമാണെന്ന് ഇന്നും ഉറപ്പിച്ചു പറയാൻ മലയാളികൾക്ക് കഴിയും. മലയാളസിനിമയുടെ നിത്യ ഹരിതനായകനായി നിലനിൽക്കുവാൻ അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നു എന്നത് അഭിമാനത്തോട് കൂടിയേ ഓരോ മലയാളിക്കും നോക്കിക്കാണാൻ കഴിയൂ.

നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് തനിക്ക് മാത്രം സ്വന്തമായ ചില അഭിനയ മുഹൂർത്തങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇടനെഞ്ചിൽ ഇടം നേടിയ നടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദിനം ഇന്ന് വെൽഫെയർ ദിനമായി കൊണ്ടാടുകയാണ് ലോകം മുഴുവനുമുള്ള അദ്ദേഹത്തിന്‍റെ ആരാധകര്‍. അടുത്ത വര്‍ഷം അദ്ദേഹം സിനിമയിലെത്തിയതിന്റെ അമ്പതാം വര്‍ഷം പൂർത്തിയാകുക കൂടിയാണ്.

താരത്തിന് പിറന്നാൾ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം. ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ, സലീംകുമാർ, പൃഥ്വിരാജ്, ജയസൂര്യ, അജു വർഗീസ്, ഷാജി കൈലാസ്, ആസിഫ് അലി തുടങ്ങി നൂറുകണക്കിന് താരങ്ങളാണ് രംഗത്തെത്തിയത്.

അഭിനയലോകത്ത് 49 വര്‍ഷം പിന്നിടുന്ന അദ്ദേഹം ഇതിനകം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. വൺ, പ്രീസ്റ്റ് എന്നീ സിനിമകളാണ് ഈ വര്‍ഷം ഒരുങ്ങുന്ന ചിത്രങ്ങള്‍. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മതിലുകള്‍, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, വിധേയൻ, ഡോ.ബാബാസാഹേബ് അംബേദ്കര്‍ എന്നീ സിനിമകളിലൂടെ മൂന്ന് തവണ ദേശീയ പുരസ്കാരവും അഹിംസ, അടിയൊഴുക്കുകള്‍, യാത്ര, നിറക്കൂട്ട്, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ, പൊന്തന്മാട, വാത്സല്യം, കാഴ്ച, പാലേരി മാണിക്യം എന്നീ സിനിമകളിലൂടെ 7 തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.