LogoLoginKerala

മുഖ്യമന്ത്രിയടക്കം മൂന്ന് മന്ത്രിമാര്‍ക്ക് തോമസ് ഐസക്കുമായി സമ്പര്‍ക്കം; 18 സിപിഐഎം നേതാക്കള്‍ നിരീക്ഷണത്തില്‍

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില് പ്രവേശിച്ചു. മുഖ്യമന്ത്രിയേക്കൂടാതെ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്, വൈദ്യുത മന്ത്രി എംഎം മണി എന്നിവരടക്കം 18 മുതിര്ന്ന നേതാക്കള് നീരീക്ഷണത്തിലാണെന്ന് റിപ്പോര്ട്ടുകളുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പിബി ആംഗം എസ് രാമചന്ദ്രന് പിള്ള എന്നിവരും സ്വയം നിരീക്ഷണത്തില് പോയി. ഞായറാഴ്ച്ച നടത്തിയ ആന്റിജന് ടെസ്റ്റിലാണ് ധനമന്ത്രി കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്ന്നാണ് കഴിഞ്ഞ …
 

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയേക്കൂടാതെ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, വൈദ്യുത മന്ത്രി എംഎം മണി എന്നിവരടക്കം 18 മുതിര്‍ന്ന നേതാക്കള്‍ നീരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി ആംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയി. ഞായറാഴ്ച്ച നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ധനമന്ത്രി കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തോമസ് ഐസക്കിനോടൊപ്പം എകെജി സെന്ററിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ 16 അംഗ സംസ്ഥാന സെക്രട്ടേറിയറ്റാണ് സിപിഐഎമ്മിനുള്ളത്. മന്ത്രി എ കെ ബാലന്‍ ഒഴികെ സെക്രട്ടേറിയറ്റംഗങ്ങള്‍ എല്ലാവരും വെള്ളിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തവർ:

1. പിണറായി വിജയന്‍ 2. കോടിയേരി ബാലകൃഷ്‌ണന്‍ 3. പി. കരുണാകരന്‍ 4. പി.കെ. ശ്രീമതി 5. ഇ.പി.ജയരാജന്‍ 6. ടി.എം. തോമസ്‌ ഐസക്‌ 7. എളമരം കരീം 8. എ.കെ. ബാലന്‍ 9. എം.വി. ഗോവിന്ദന്‍ 10. ബേബി ജോണ്‍ 11. ആനത്തലവട്ടം ആനന്ദന്‍ 12. ടി.പി.രാമകൃഷ്‌ണന്‍ 13. എം.എം. മണി 14. കെ.ജെ. തോമസ്‌ 15. കെ.എന്‍.ബാലഗോപാല്‍ 16. പി.രാജീവ്‌ .