LogoLoginKerala

കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുള്ളിൽ വെച്ച് പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്ട്ട്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവര് നൗഫൽ അറസ്റ്റിൽ. ഇന്നലെ അര്ധരാത്രിയായിരുന്നു സംഭവുണ്ടായത്. ആശുപത്രിയിലെത്തിച്ച യുവതി പീഡനവിവരം അധികൃതരോടു പറയുകയായിരുന്നു. ഇതിനു പിന്നാലെ ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് കെയര് 108 ആംബുലൻസിന്റെ ഡ്രൈവര് കായംകുളം കീരിക്കാട് സ്വദേശി നൗഫൽ (28) ആണ് പ്രതിയെന്നാണ് റിപ്പോര്ട്ട്. കോവിഡ് സ്ഥിരീകരിച്ച രണ്ട് യുവതികളുമായി അടൂരിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഒരാളെ രാത്രി 11 …
 

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുള്ളിൽ വെച്ച് പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവര്‍ നൗഫൽ അറസ്റ്റിൽ. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവുണ്ടായത്. ആശുപത്രിയിലെത്തിച്ച യുവതി പീഡനവിവരം അധികൃതരോടു പറയുകയായിരുന്നു. ഇതിനു പിന്നാലെ ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് കെയര്‍ 108 ആംബുലൻസിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫൽ (28) ആണ് പ്രതിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ച രണ്ട് യുവതികളുമായി അടൂരിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഒരാളെ രാത്രി 11 മണിയോടെ ജില്ലാ കോവിഡ് കെയര്‍ കേന്ദ്രത്തിൽ ഇറക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത യുവതിയുമായി പോകുന്നതിനിടെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ.

കോവിഡ് കെയര്‍ കേന്ദ്രത്തിലെത്തിയ യുവതി ദുരനുഭവം അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നൗഫൽ അടൂര്‍ പോലീസ് സ്റ്റേഷനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മുൻപ് ഒരു വധശ്രമക്കേസിലെ പ്രതിയായിരുന്നുവെന്നും സൂചനകളുണ്ട്.

യുവതിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. കോവിഡ് കെയര്‍ കേന്ദ്രത്തിൽ പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ച യുവതിയ്ക്ക് ഡോക്ടര്‍മാര്‍ മാനസിക പിന്തുണ നൽകുന്നുണ്ട്.