LogoLoginKerala

പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാക്ഷ്ട്രീയത്തിലേക്ക്

ഇടവേളക്ക് ശേഷം മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്കി. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ ടി മുഹമ്മദ് ബഷീറിനേയും ഏല്പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. വരാന് പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി …
 

ഇടവേളക്ക് ശേഷം മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ ടി മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. എന്നാല്‍ മറ്റ് നീക്കുപോക്കുകള്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കും. കേരളത്തില്‍ യുഡിഎഫിന്റെ സമയമാണ് . ഏത് വെല്ലുവിളികളേയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ.