
സംസ്ഥാനത്ത് ഇന്ന് 2655 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. അതില് 2433 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില് 61 പേര് ആരോഗ്യ പ്രവര്ത്തകരാണ്. 2111 പേരാണ് രോഗമുക്തി നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.