LogoLoginKerala

കൊച്ചി മെട്രോ 7ന് പുനരാരംഭിക്കും; പുതുക്കിയ സമയക്രമം

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു. സെപ്റ്റംബർ ഏഴിനാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സാധാരണ നിലയിൽ ആറ് മുതൽ ഏഴ് മിനിറ്റ് വരെയുള്ള വ്യത്യാസത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ മെട്രോ ഓടിത്തുടങ്ങുമ്പോൾ രണ്ട് സർവീസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം …
 

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു. സെപ്റ്റംബർ ഏഴിനാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

സാധാരണ നിലയിൽ ആറ് മുതൽ ഏഴ് മിനിറ്റ് വരെയുള്ള വ്യത്യാസത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ മെട്രോ ഓടിത്തുടങ്ങുമ്പോൾ രണ്ട് സർവീസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 20 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ്. ഓരോ സർവീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

പുതുക്കിയ സമയക്രമം:

മെട്രോ പുനരാരംഭിക്കുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയുമാണ് സര്‍വീസ്. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 12വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക.