LogoLoginKerala

ജനപ്രിയ നായകൻ ദിലീപ് നായകനാവുന്ന ‘ഖലാസി’; മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്ന്

മലബാര് മാപ്പിള ഖലാസികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില് നായകനായി ദിലീപ്. ഗോകുലം മൂവിസിന്റെ ബാനറില് ഗോകുലം ഗോപാലന് നിര്മ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് ടെലിവിഷന് ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില് ഒന്നായാണ് ഖലാസി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും മിടുക്കരായ അണിയറപ്രവര്ത്തകരും അഭിനേതാക്കളും ചിത്രത്തിനായി ഒന്നിക്കും. പടുകൂറ്റന് സെറ്റുകളുമായി കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം. മലബാര് മുതല് മക്ക വരെ നീളുന്ന ഖലാസി സാഹസികതകളെ സാങ്കേതിക മികവോടെ അവതരിപ്പിക്കും. ആദ്യമായാണ് കേരളത്തിലെ …
 

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി ദിലീപ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായാണ് ഖലാസി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും മിടുക്കരായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ചിത്രത്തിനായി ഒന്നിക്കും. പടുകൂറ്റന്‍ സെറ്റുകളുമായി കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം.

മലബാര്‍ മുതല്‍ മക്ക വരെ നീളുന്ന ഖലാസി സാഹസികതകളെ സാങ്കേതിക മികവോടെ അവതരിപ്പിക്കും. ആദ്യമായാണ് കേരളത്തിലെ ഖലാസി ചരിത്രത്തിന് ഒരു ചലച്ചിത്ര ആവിഷ്കാരം ഒരുങ്ങുന്നത്. മലബാര്‍ ഖലാസികളുടെ മെയ്ക്കരുത്തിന്റെയും മനക്കണക്കിന്റെയും കഥയാകും ചിത്രം പറയുക.

ജനപ്രിയ നായകൻ ദിലീപ് നായകനാവുന്ന ‘ഖലാസി’; മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്ന്
khalasi – Fanmade Poster