LogoLoginKerala

ഒപ്പ് എന്റേത് തന്നെ വ്യാജമല്ല; മുഖ്യമന്ത്രി

മലയാള ഭാഷാദിനാചരണത്തിന്റെ ഫയലിൽ ഒപ്പിട്ടത് താൻ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ഒപ്പ് എന്റേതാണ്, അന്ന് മലയാളഭാഷാ ദിനാചരണത്തിന്റെ ഫയലിൽ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബർ ആറിന് 39 ഫയലുകൾ ഒപ്പിട്ടു. നിങ്ങളുടെ കൈയിൽ മാത്രമല്ല ഇതുണ്ടാകുക, ഐപാഡ് ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. വ്യാജ ഒപ്പിട്ടുവെന്ന ബി.ജെ.പി.യു ടെ ആരോപണം കാര്യങ്ങൾ അറിയാത്തതു കൊണ്ടാവും. ഇലക്ട്രോണിക് സംവിധാനം വഴി ഫയലുകൾ നോക്കാറുണ്ട്. ഇ ഫയലുകളിലും ഫിസിക്കൽ ഫയലുകളിലും ഇത്തരത്തിൽ തീരുമാനമെടുക്കും. ആറിന് ഫയൽ അയച്ചുതന്നു. ഒപ്പിട്ട് തിരിച്ചയച്ചു. …
 

മലയാള ഭാഷാദിനാചരണത്തിന്റെ ഫയലിൽ ഒപ്പിട്ടത് താൻ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

“ഒപ്പ് എന്റേതാണ്, അന്ന് മലയാളഭാഷാ ദിനാചരണത്തിന്റെ ഫയലിൽ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബർ ആറിന് 39 ഫയലുകൾ ഒപ്പിട്ടു. നിങ്ങളുടെ കൈയിൽ മാത്രമല്ല ഇതുണ്ടാകുക, ഐപാഡ് ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. വ്യാജ ഒപ്പിട്ടുവെന്ന ബി.ജെ.പി.യു ടെ ആരോപണം കാര്യങ്ങൾ അറിയാത്തതു കൊണ്ടാവും. ഇലക്ട്രോണിക് സംവിധാനം വഴി ഫയലുകൾ നോക്കാറുണ്ട്. ഇ ഫയലുകളിലും ഫിസിക്കൽ ഫയലുകളിലും ഇത്തരത്തിൽ തീരുമാനമെടുക്കും. ആറിന് ഫയൽ അയച്ചുതന്നു. ഒപ്പിട്ട് തിരിച്ചയച്ചു. ഐപാഡിലൂടെ ഡിജിറ്റൽ ഒപ്പാണിട്ടത്. അത് വ്യാജമല്ല” മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഇതുപോലൊരു ആരോപണം വന്നതാണ്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന കെസി ജോസഫിന്‍റെ ആരോപണത്തിന് അന്ന് നല്‍കിയ വിശദീകരണം നേരത്തേ മുന്നിലുണ്ട്. ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് തീര്‍പ്പാക്കേണ്ട ഫയലുകളില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഫിസിക്കല്‍ ഫയലുകളിലും ഇലക്ട്രോണിക് ഫയലുകളുമെല്ലാം അത്തരത്തില്‍ ഒപ്പിട്ട് അയച്ചിട്ടുണ്ട്.

ബിജെപി ആരോപണത്തിന് പിന്തുണയുമായി വന്ന ലീഗിനെയും കോണ്‍ഗ്രസിനെയും പിണറായി പരിഹസിച്ചു. ബിജെപിയുടെ ആരോപണം ‘ഒക്കെ ചങ്ങാതിമാര്‍’ എങ്ങനെ ഏറ്റെടുക്കാതിരിക്കും. ബിജെപി പറഞ്ഞാല്‌ ലീഗും യുഡിഎഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആള്‍ക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ല. 2013 ഓഗസ്റ്റ് മുതല്‍ ഇത്തരം ഫയലുകള്‍ ഇ- ഓഫീസ് ഫയലുകള്‍ വഴി തീര്‍പ്പാക്കാറുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലിരിക്കെ സർക്കാർ ഫയലിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന് ആരോപണവുമായി ബി.ജെ. പി വക്താവ് സന്ദീപ് വാരിയർ രംഗത്തെത്തിയിരുന്നു.

2018 സെപ്റ്റംബർ രണ്ടിനാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിൽ പോയത്. തിരിച്ചുവരുന്നത് 23നാണ്. സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ മലയാള ദിനാഘോഷവുമായി ബന്ധപ്പെട്ട ഫയലാണ് സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി ഒപ്പുവെച്ചത്. പൊതുഭരണ വകുപ്പിൽ നിന്നെത്തിയ സാധാരണ ഫയലാണിത്. 13ന് തിരികെ വകുപ്പിൽ എത്തിയിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഒപ്പല്ല അതിൽ ഇട്ടിട്ടുള്ളതെന്ന് വ്യക്തമാണന്ന് ഫയലിന്റെ പകർപ്പുകൾ പുറത്തു വിട്ട് സന്ദീപ് വാരിയർ പറഞ്ഞു. ഒപ്പ് മുഖ്യമന്ത്രി അറിഞ്ഞാണോ എന്ന് വ്യക്തമാക്കണം. ഈ സംഭവത്തിന് കുറച്ചുദിവസത്തിനുശേഷമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ജയരാജനെ മാറ്റിയത്. അദ്ദേഹം വ്യക്തമാക്കി.