LogoLoginKerala

കേരളത്തിൽ ഇന്ന് 1553 പേര്‍ക്ക് കോവിഡ്: 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1553 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. അതില് 1391 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 1950 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: തിരുവനന്തപുരം – 317 എറണാകുളം – 164 കോട്ടയം – 160 കാസര്ഗോഡ് – 133 കോഴിക്കോട് – 131 പത്തനംതിട്ട – 118 തൃശൂര് – 93 …
 

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 1950 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 317
എറണാകുളം – 164
കോട്ടയം – 160
കാസര്‍ഗോഡ് – 133
കോഴിക്കോട് – 131
പത്തനംതിട്ട – 118
തൃശൂര്‍ – 93
മലപ്പുറം – 91
ആലപ്പുഴ – 87
കണ്ണൂര്‍ – 74
കൊല്ലം – 65
പാലക്കാട് -58
ഇടുക്കി – 44
വയനാട് – 18

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 299
എറണാകുളം – 135
കോട്ടയം – 158
കാസര്‍ഗോഡ് – 118
കോഴിക്കോട് – 122
പത്തനംതിട്ട – 97
തൃശൂര്‍ – 90
മലപ്പുറം – 85
ആലപ്പുഴ – 83
കണ്ണൂര്‍ – 64
കൊല്ലം – 55
പാലക്കാട് – 50
ഇടുക്കി – 20
വയനാട് – 15

40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ നാല്, കണ്ണൂര്‍ ജില്ലയിലെ മൂന്ന്, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ രണ്ട് വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 343
കൊല്ലം – 81
പത്തനംതിട്ട – 36
ആലപ്പുഴ – 212
കോട്ടയം – 117
ഇടുക്കി – 22
എറണാകുളം – 209
തൃശൂര്‍ – 145
പാലക്കാട് – 68
മലപ്പുറം – 210
കോഴിക്കോട് – 186
വയനാട് – 17
കണ്ണൂര്‍ – 137
കാസര്‍ഗോഡ് – 167