LogoLoginKerala

മോഹൻലാലിന്റെ സാന്നിധ്യത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം

സൂപ്പർതാരം മോഹൻലാൽ ആദ്യാവസാനം പങ്കെടുത്ത് ആശംസകൾ നേർന്ന ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തില് നിന്നുമുള്ള ചിത്രങ്ങൾ സോഷ്യല് മീഡിയയിൽ തരംഗമായി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില് വച്ചായിരുന്നു നിശ്ചയം നടന്നത്. മോഹന്ലാലിനൊപ്പം ഭാര്യ സുചിത്രയും മകനും നടനുമായ പ്രണവ് മോഹന്ലാലുമുണ്ടായിരുന്നു. നിശ്ചയത്തില് ഒരു കാരണവരുടെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാ കാര്യത്തിനും മുന്നില് തന്നെ മോഹൻലാലുണ്ടായിരുന്നു. ആന്റണി പെരൂമ്പാവൂരിന്റേയും ശാന്തിയുടേയും മകള് ഡോ അനിഷയാണ് വിവാഹിതയാകുന്നത്. പെരുമ്പാവൂര് ചക്കിയത്ത് ഡോ. വിന്സന്റിന്റേയും സിന്ധുവിന്റേയും മകന് ഡോ എമില് …
 

സൂപ്പർതാരം മോഹൻലാൽ ആദ്യാവസാനം പങ്കെടുത്ത് ആശംസകൾ നേർന്ന ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ തരംഗമായി.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു നിശ്ചയം നടന്നത്. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകനും നടനുമായ പ്രണവ് മോഹന്‍ലാലുമുണ്ടായിരുന്നു. നിശ്ചയത്തില്‍ ഒരു കാരണവരുടെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ മോഹൻലാലുണ്ടായിരുന്നു.

ആന്റണി പെരൂമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ അനിഷയാണ് വിവാഹിതയാകുന്നത്. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ എമില്‍ വിന്‍സന്റാണ് വരന്‍. ഡിസംബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ നടന്ന വിവാഹനിശ്ചയത്തിന് വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്.

മോഹൻലാലിന്റെ സാന്നിധ്യത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം മോഹൻലാലിന്റെ സാന്നിധ്യത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം മോഹൻലാലിന്റെ സാന്നിധ്യത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം