LogoLoginKerala

പബ്ജി ഇന്ത്യ നിരോധിച്ചിട്ടില്ല

ചൈനീസ് ടെക് കമ്പനികൾക്കെതിരായ രണ്ടാംഘട്ട ആക്രമണത്തിൽ ഇന്ത്യ 118 ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. ഇതിൽ ഏറ്റവും ജനപ്രിയമെന്ന് പറയാവുന്നത് പബ്ജി മൊബൈൽ ആപ്ലിക്കേഷനാണ്. ഇന്ത്യയിൽ ലക്ഷക്കണക്കിന് പേർ ദിവസവും ഉപയോഗിക്കുന്ന വിഡിയോ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി മൊബൈൽ. എന്നാൽ, ചൈനീസ് ബന്ധമുള്ള പബ്ജി ആപ്പുകൾ മാത്രമാണ് നിരോധിച്ചിരിക്കുന്നത്. പബ്ജി മൊബൈൽ നോർഡിക് മാപ്പ്: ലിവിക്, പബ്ജി മൊബൈൽ ലൈറ്റ്, വിചാറ്റ് റീഡിങ് എന്നിവയും പബ്ജി മൊബൈലിനു പുറമേ നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, നിരോധിച്ച ആപ്ലിക്കേഷനുകളുടെ പട്ടികയിൽ കാണാത്ത …
 

ചൈനീസ് ടെക് കമ്പനികൾക്കെതിരായ രണ്ടാംഘട്ട ആക്രമണത്തിൽ ഇന്ത്യ 118 ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. ഇതിൽ ഏറ്റവും ജനപ്രിയമെന്ന് പറയാവുന്നത് പബ്ജി മൊബൈൽ ആപ്ലിക്കേഷനാണ്. ഇന്ത്യയിൽ ലക്ഷക്കണക്കിന് പേർ ദിവസവും ഉപയോഗിക്കുന്ന വിഡിയോ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി മൊബൈൽ. എന്നാൽ, ചൈനീസ് ബന്ധമുള്ള പബ്ജി ആപ്പുകൾ മാത്രമാണ് നിരോധിച്ചിരിക്കുന്നത്.

പബ്ജി മൊബൈൽ നോർഡിക് മാപ്പ്: ലിവിക്, പബ്ജി മൊബൈൽ ലൈറ്റ്, വിചാറ്റ് റീഡിങ് എന്നിവയും പബ്ജി മൊബൈലിനു പുറമേ നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, നിരോധിച്ച ആപ്ലിക്കേഷനുകളുടെ പട്ടികയിൽ കാണാത്ത ഒരു പേര് പബ്ജി ആണ്.

പേരിൽ രണ്ടും ഒരുപോലെ തൊന്നാമെങ്കിലും ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്തേത് പിസികളിലെ പിസികളിലെ ഉപയോക്താക്കൾക്ക് ലഭ്യമായ ഒരു ഗെയിമാണ്. നിരോധിക്കപ്പെട്ടത് മൊബൈൽ കളിക്കാർക്കുള്ള ഗെയിം ആപ്ലിക്കേഷനുമാണ്. എന്നാൽ, ഇവ രണ്ടും തമ്മിൽ മറ്റൊരു വലിയ വ്യത്യാസമുണ്ട്. ഒന്ന് കൊറിയനും മറ്റൊന്ന് ചൈനീസ് കമ്പനിക്ക് ബന്ധമുള്ളതുമാണ്.

പബ്ജി മൊബൈലിൽ മാത്രമാണ് ചൈനീസ് കമ്പനിയായ ടെൻസെന്റ് നിക്ഷേപം നടത്തിയിട്ടുള്ളത്. പബ്ജി മൊബൈലിന്റെ സെർവറുകൾ പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത് ചൈനയിലാണ്. മറുവശത്ത്, പി‌സിയ്ക്കായുള്ള പബ്ജി പ്രവർത്തിപ്പിക്കുന്നത് കൊറിയൻ കമ്പനിയായ പബ്ജി കോർപ്പറേഷനാണ്. പബ്ജി മൊബൈലുകളിൽ നിരോധിച്ചെങ്കിലും ഗെയിം ഇപ്പോഴും പിസിയിൽ ലഭ്യമാകും.