LogoLoginKerala

സ്വർണക്കടത്ത്; ഉന്നതർക്കെതിരേ തെളിവുമായി കസ്റ്റംസ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്. പ്രതികൾക്ക് കൂടുതൽ ഉന്നത ബന്ധങ്ങൾഉള്ളതായി തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇങ്ങനെ ബന്ധമുള്ളവരിൽ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഇതിനായുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ നാല് വർഷം എത്തിയ ഡിപ്ലോമാറ്റിക്ക് ബാഗുകളുടെ വിശദാംശങ്ങൾ കസ്റ്റംസ് തേടിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം, കേന്ദ്ര …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്. പ്രതികൾക്ക് കൂടുതൽ ഉന്നത ബന്ധങ്ങൾഉള്ളതായി തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.

ഇങ്ങനെ ബന്ധമുള്ളവരിൽ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഇതിനായുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും സൂചനകളുണ്ട്.

കഴിഞ്ഞ നാല് വർഷം എത്തിയ ഡിപ്ലോമാറ്റിക്ക് ബാഗുകളുടെ വിശദാംശങ്ങൾ കസ്റ്റംസ് തേടിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവരോടാണ് വിവരം തേടിയത്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് കസ്റ്റംസ് പറയുന്നു.