LogoLoginKerala

മോറട്ടോറിയം കാലാവധി 2 വര്‍ഷത്തേക്ക് നീട്ടാനാകും; കേന്ദ്രം സുപ്രീം കോടതിയില്‍

മോറട്ടോറിയം കാലാവധി റിസര്വ് ബാങ്കിന്റെ സര്ക്കുലര് പ്രകാരം രണ്ടു വര്ഷത്തേക്ക് കൂടി നീട്ടാന് കഴിയുമെന്ന് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു. ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്കേണ്ടത് എന്നതു സംബന്ധിച്ച് സര്ക്കാര് പഠിച്ചുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില് ഹാജരായ സോളിസിറ്റര് തുഷാര് മേത്ത അറിയിച്ചു. മോറട്ടോറിയം കാലയളവില് പലിശയ്ക്ക് പലിശ നല്കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്.ബി.ഐ. ബാങ്കേഴ്സ് അസോസിയേഷനും ഇക്കാര്യത്തില് ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും തുഷാര് മേത്ത കോടതിയെ …
 

മോറട്ടോറിയം കാലാവധി റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്ത അറിയിച്ചു.

മോറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്‍.ബി.ഐ. ബാങ്കേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കേന്ദ്ര നിലപാട് സംബന്ധിച്ച് സത്യവാങ്മൂലം ഇനിയും ജഡ്ജിമാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുളള ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. മോറട്ടോറിയം കാലയളവില്‍ ലോണ്‍ തിരിച്ചടവ് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും റിസര്‍വ് ബാങ്കിന് പിറകില്‍ കേന്ദ്രത്തിന് ഒളിക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ ആഴ്ച സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ മോറട്ടോറിയം കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടിവരും.

മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ ആറു ഗഡുക്കള്‍ അധികമായും, അതിന്റെ പലിശയും അടയ്ക്കണം. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നതോടെയാണു റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്കു മോറട്ടോറിയം പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തുടര്‍ന്നതോടെ പിന്നാലെ മൂന്നു മാസത്തേക്കു കൂടി ഇതു ദീര്‍ഘിപ്പിക്കുകയായിരുന്നു.