LogoLoginKerala

തിരുവോണം ഉൾപ്പടെ മൂന്ന് ദിവസങ്ങളിൽ മദ്യ വിൽപന ഇല്ല

തിരുവോണത്തിന് അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വിൽപനയില്ല. ബാറുകൾ, ബിവറേജ് ഔട്ട്ലെറ്റ്, വൈൻ പാർലർ എന്നിങ്ങനെ എല്ലാ മദ്യവിൽപന സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം. നേരത്തെ തന്നെ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾക്ക് തിരുവോണ ദിവസമായ 31ന് അവധിയാണ്. അതിനാൽ ആ ദിവസം ബാറുകൾക്ക് അനുമതി നൽകിയാൽ വലിയ തിരക്കിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. സാധാരണ ആഘോഷ ദിവസങ്ങളിൽ മദ്യവിൽപനശാലകൾക്ക് ഇളവ് നൽകാറുണ്ടായിരുന്നുവെങ്കിലും ഇക്കുറി മാറ്റം ഉണ്ടായി. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ …
 

തിരുവോണത്തിന് അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വിൽപനയില്ല. ബാറുകൾ, ബിവറേജ് ഔട്ട്‌ലെറ്റ്, വൈൻ പാർലർ എന്നിങ്ങനെ എല്ലാ മദ്യവിൽപന സ്ഥാപനങ്ങളും അടഞ്ഞുകിടക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം. നേരത്തെ തന്നെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് തിരുവോണ ദിവസമായ 31ന് അവധിയാണ്. അതിനാൽ ആ ദിവസം ബാറുകൾക്ക് അനുമതി നൽകിയാൽ വലിയ തിരക്കിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. സാധാരണ ആഘോഷ ദിവസങ്ങളിൽ മദ്യവിൽപനശാലകൾക്ക് ഇളവ് നൽകാറുണ്ടായിരുന്നുവെങ്കിലും ഇക്കുറി മാറ്റം ഉണ്ടായി.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജസ് ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പിൽ പുതിയ മാറ്റങ്ങൾ വന്നു. ഇനി ബുക്ക് ചെയ്താൽ ഉടൻ മദ്യം ലഭിക്കും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സർക്കാർ നീക്കി. ആപ്പിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.