LogoLoginKerala

കേരളത്തിൽ ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 2397 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 2317 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 2225 പേര് രോഗമുക്തരായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധിതരുടെ എണ്ണം വര്ധിച്ച രീതിയില് തുടരുന്നത്. ഇന്ന് 408 പേര്ക്കാണ് ജില്ലയില് രോഗം സ്ഥിരീകരിച്ചത്. അതില് തന്നെ 49 പേര്ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. …
 

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 2225 പേര്‍ രോഗമുക്തരായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ച രീതിയില്‍ തുടരുന്നത്. ഇന്ന് 408 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ തന്നെ 49 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 ല്‍ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ സംസ്ഥാനത്ത് ആകെ 23,277 കോവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്.

ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേര്‍ വന്നിട്ടുണ്ട്. അതില്‍ 3,32,582 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 5,37,000 പേരില്‍ 62 ശതമാനവും കോവിഡ് റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ്. ഓണക്കാലമായതുകൊണ്ട് ആളുകളുടെ വരവ് വര്‍ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

  • തിരുവനന്തപുരം – 408
  • മലപ്പുറം – 379
  • കൊല്ലം – 234
  • തൃശൂര്‍ – 225
  • കാസര്‍ഗോഡ് – 198
  • ആലപ്പുഴ – 175
  • കോഴിക്കോട് – 152
  • കോട്ടയം – 139
  • എറണാകുളം – 136
  • പാലക്കാട് – 133
  • കണ്ണൂര്‍ – 95
  • പത്തനംതിട്ട – 75
  • ഇടുക്കി – 27
  • വയനാട് – 21

ആറ് മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ഓഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ഓഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ഓഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:

  • തിരുവനന്തപുരം – 393
  • മലപ്പുറം – 350
  • കൊല്ലം – 213
  • തൃശൂര്‍ – 208
  • കാസര്‍ഗോഡ് – 184
  • കോഴിക്കോട് – 136
  • കോട്ടയം – 134
  • ആലപ്പുഴ – 132
  • എറണാകുളം – 114
  • പാലക്കാട് – 101
  • കണ്ണൂര്‍ – 83
  • പത്തനംതിട്ട – 51
  • വയനാട് – 20
  • ഇടുക്കി – 18

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ എട്ട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ആറ് വീതവും, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, കോഴിക്കോട് ജില്ലയിലെ രണ്ട്, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

  • തിരുവനന്തപുരം – 591
  • കൊല്ലം – 104
  • പത്തനംതിട്ട – 89
  • ആലപ്പുഴ – 236
  • കോട്ടയം – 120
  • ഇടുക്കി – 41
  • എറണാകുളം – 148
  • തൃശൂര്‍ – 142
  • പാലക്കാട് – 74
  • മലപ്പുറം – 372
  • കോഴിക്കോട് – 131
  • വയനാട് – 38
  • കണ്ണൂര്‍ – 94
  • കാസര്‍ഗോഡ് – 45