
ഓണം എന്നും ഓര്‍മ്മകളാണ്. പാടിപ്പതിഞ്ഞ പാട്ടുകളുടെ, ബാല്യസ്മരണകളുടെ, സൗഹൃദത്തിന്റെ, ഓരോ മലയാളിക്കും ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കുന്ന മധുരസ്മരണകളാണ് ഓണക്കാലം സമ്മാനിക്കുന്നത്.
ഓണത്തിന്റെ ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തി സംഗീത സംവിധായകൻ രതീഷ് വേഗയുടെ ഏറ്റവും പുതിയ ഓണപ്പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ‘മറവിയാൽ ഞൊറിയിട്ട കസവെടുത്ത്’ എന്ന വരികളിൽ തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ്. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ സിഐ. സലീഷ് എൻ ശങ്കരൻ രചന നിർവഹിച്ചിരിക്കുന്നു.
വീഡിയോ കാണാം: Onanilavu Music Video | Onam Song | Ratheesh Vega | Anne Amie | Salish N Sankaran