LogoLoginKerala

യുപി രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; സയിദ് സഫര്‍ ഇസ്‌ലാം ബിജെപി സ്ഥാനാര്‍ഥി

ഉത്തര് പ്രദേശിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില് ബിജെപി വക്താവ് സയിദ് സഫര് ഇസ്ലാം സ്ഥാനാര്ഥിയകുമെന്ന് പാര്ട്ടി പ്രഖ്യാപിച്ചു. അമര് സിംഗ് അന്തരിച്ചതിനെ തുടര്ന്ന് ഒഴിവ് വന്ന സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.ഉത്തര് പ്രദേശ് നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് ബിജെപി സ്ഥാനാര്ഥിക്ക് വിജയം ഉറപ്പാണ്. വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില് ഇറങ്ങിയ സയിദ് സഫര് ഇസ്ലാം ബിജെപിയുടെ വക്താക്കളില് പ്രമുഖനാണ്. കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില് എത്തിക്കാന് കരുനീക്കം നടത്തിയത് സയിദ് സഫര് ഇസ്ലാമാണ്. സിന്ധ്യയുമായി അടുപ്പം …
 

ഉത്തര്‍ പ്രദേശിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വക്താവ് സയിദ് സഫര്‍ ഇസ്ലാം സ്ഥാനാര്‍ഥിയകുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. അമര്‍ സിംഗ് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.ഉത്തര്‍ പ്രദേശ്‌ നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പാണ്.

വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ സയിദ് സഫര്‍ ഇസ്ലാം ബിജെപിയുടെ വക്താക്കളില്‍ പ്രമുഖനാണ്. കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില്‍ എത്തിക്കാന്‍ കരുനീക്കം നടത്തിയത് സയിദ് സഫര്‍ ഇസ്‌ലാമാണ്. സിന്ധ്യയുമായി അടുപ്പം പുലര്‍ത്തിയ സയിദ് സഫര്‍ ഇസ്‌ലാം ബിജെപി നേതാക്കളും സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.

സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ രാഷ്ട്രീയ നേട്ടമായാണ് ബിജെപി കാണുന്നത്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ച സയിദ് സഫര്‍ ഇസ്‌ലാമിന് പാര്‍ട്ടി നല്‍കുന്ന അംഗീകാരം കൂടിയാണ് രാജ്യസഭാ സീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപാടുകളില്‍ ആകൃഷ്ടനായാണ്‌ സയിദ് സഫര്‍ ഇസ്‌ലാം ബിജെപിയില്‍ ചേരുന്നത്. അതേസമയം തങ്ങള്‍ക്ക് നേരെ ഉയരുന്ന മുസ്ലിം വിരുദ്ധര്‍ എന്ന ആരോപണത്തിനുള്ള ബിജെപിയുടെ രാഷ്ട്രീയ മറുപടി കൂടിയാണ് സയിദ് സഫര്‍ ഇസ്‌ലാമിന്റെ സ്ഥാനാര്‍ഥിത്വം.

മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് ആഗസ്റ്റ് 1 നാണ് മരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 11 നാണ് അമര്‍ സിങ്ങിന്‍റെ മരണം മൂലം ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് പ്രഖ്യപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് രാജ്യസഭാ ഉപതെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സയിദ് സഫര്‍ ഇസ്‌ലാമിനെ തീരുമാനിച്ചത്.