LogoLoginKerala

ഷംന കാസിമിന് വിവാഹം ആലോചിച്ച് തട്ടിപ്പ് നടത്തിയവര്‍ക്ക് ജാമ്യം

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച കേസില് മുഖ്യപ്രതികള്ക്ക് ജാമ്യം. ഒന്നാം പ്രതി റഫീഖ് ഉള്പ്പെടെ നാല് പേര്ക്കാണ് എറണാകുളം ജുഡിഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജൂണില് തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്പ്പിക്കാനോ കൃത്യമായ തെളിവുകള് കണ്ടെത്താനോ സാധിക്കാത്തതിനാലാണ് മുഖ്യപ്രതികള്ക്ക് ജാമ്യം അനുവദിച്ചത്. വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്, മൂന്നാം പ്രതി ശരത്ത്, നാലാം …
 

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

ജൂണില്‍ തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാത്തതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്ത്, നാലാം പ്രതി അഷറഫ് എന്നിവര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.