LogoLoginKerala

തിരുവനന്തപുരം സ്വർണക്കടത്ത്: അനിൽ നമ്പ്യാർ കസ്റ്റംസിന് മുന്നിൽ ഹാജരായി

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസില് ചോദ്യം ചെയ്യലിനായി ജനം ടിവി കോഓര്ഡിനേറ്റിങ് എഡിറ്റര് അനില് നമ്പ്യാര് ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുണ്ട്. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്. മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ജൂലൈ അഞ്ചിനാണ്‌ തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുണ്ട്‌. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍.

മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം പ്രതികൾക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തതായി അരുൺ വെളിപ്പെടുത്തിയിരുന്നു. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അരുൺ ഹാജരായിട്ടില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ

നേരത്തെ അനിൽ നമ്പ്യാർക്ക് വിദേശത്ത് ഒരു ചെക്കുകേസുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുണ്ടായിരുന്നു. ഇത് സ്വപ്നയുടെ സ്വാധീനം ഉപയോഗിച്ച് നീക്കം ചെയ്തതായി മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വർണക്കടത്തിൽ ഇദ്ദേഹം എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ചാനലിന്റെ പ്രധാനസ്ഥാനം വഹിക്കുന്ന ആൾ എന്ന നിലയിൽ അനിലിനെതിരെ ഉയരുന്ന ആരോപണം കേരളത്തിലെ ബിജെപിയെയും വരും ദിവസങ്ങളിൽ പ്രതിരോധത്തിലാക്കുന്നതിന് സാധ്യതയുണ്ട്.