LogoLoginKerala

കേരളത്തിൽ ഇന്ന് 2406 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2406 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2067 പേര് രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: തിരുവനന്തപുരം – 352 കോഴിക്കോട് -238 കാസര്ഗോഡ് -231 മലപ്പുറം -230 പാലക്കാട് – 195 കോട്ടയം – 189 കൊല്ലം 176 ആലപ്പുഴ – 172 പത്തനംതിട്ട -167 തൃശൂര് – …
 

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2067 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 352
കോഴിക്കോട് -238
കാസര്‍ഗോഡ് -231
മലപ്പുറം -230
പാലക്കാട് – 195
കോട്ടയം – 189
കൊല്ലം 176
ആലപ്പുഴ – 172
പത്തനംതിട്ട -167
തൃശൂര്‍ – 162
എറണാകുളം -140
കണ്ണൂര്‍ -102
ഇടുക്കി – 27
വയനാട് – 25

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:

തിരുവനന്തപുരം – 267
കോഴിക്കോട് – 220
കാസര്‍ഗോഡ് – 217
മലപ്പുറം – 192
പാലക്കാട് – 121
കോട്ടയം – 182
കൊല്ലം – 163
ആലപ്പുഴ – 145
പത്തനംതിട്ട – 131
തൃശൂര്‍ – 132
എറണാകുളം – 99
കണ്ണൂര്‍ 71
ഇടുക്കി – 20
വയനാട് – 22

ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 22673 ആണ്

ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ രോഗബാധിതര്‍ മൂന്നു ലക്ഷം കഴിഞ്ഞു. തമിഴ്‌നാട്ടില്‍ കേസുകള്‍ നാല് ലക്ഷമായി. ഏഴായിരം പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 93 പേരും എന്നതാണ് കോവിഡ് മരണ നിരക്ക്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ട് എന്ന നിരക്കില്‍ രോഗബാധ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. അല്‍ സംസ്ഥാനങ്ങളിലെ നിലയായിരുന്നു കേരളത്തിലെങ്കില്‍ ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിച്ചേനേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സംവിധാനവും പ്രതിരോധ നടപടികളും കാര്യക്ഷമമാക്കാന്‍ നമുക്ക് സാധിച്ചു. ഇപ്പോഴുള്ളതിലും എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന കോവിഡ് പരിശോധന നാല്‍പതിനായിരം കടന്നു. ഇന്നലെവരെ 1525792 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.