LogoLoginKerala

ഓണം; വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണിവരെ തുറക്കാം

സംസ്ഥാനത്തെ കടകള്ക്ക് നിയന്ത്രണങ്ങളില് ഇളവ് ഏര്പ്പെടുത്തി സര്ക്കാര്. ഓണം പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങള്ക്കും കടകള്ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണ് ഒഴികെയുള്ള പ്രദേശങ്ങളില് ആയിരിക്കും കടകള്ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്ത്തിക്കാനുള്ള അനുവാദം. ഓണം പ്രാമാണിച്ച് ആഗസ്റ്റ് 26 മുതല് സെപ്റ്റംബര് രണ്ടു വരെയാണ് നിയന്ത്രണത്തില് ഇളവ് അനുവദിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്ഗ നിര്ദ്ദേശപ്രകാരം തന്നെ പ്രവര്ത്തിക്കണമെന്നാണ് നിര്ദ്ദേശം. ലോക്ക് ഡൗൺ …
 

സംസ്ഥാനത്തെ കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഓണം പ്രമാണിച്ച്‌ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ആയിരിക്കും കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുവാദം.

ഓണം പ്രാമാണിച്ച് ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം തന്നെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ഓണം തിരക്ക് ആരംഭിക്കുകയും ചെയ്തതോടെ നഗരത്തിലെ റോഡുകളില്‍ ജനക്കൂട്ടത്തെ കണ്ടുതുടങ്ങി. കൊറോണ ഭീതി ഉണ്ടായിരുന്നിട്ടും, നഗരങ്ങളിലെ കടകളില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മികച്ച ബിസിനസ് നടക്കുന്നുണ്ട്. എന്നിരുന്നാലും, അടുത്ത രണ്ടാഴ്ചത്തേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാനും, നഗരപ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനും പോലീസ് വകുപ്പ് ഒരുങ്ങുകയാണ്.