LogoLoginKerala

ഫയലുകൾ സുരക്ഷിതം; സീക്രട്ട് സെക്ഷനിൽ തീപിടിച്ചില്ലെന്ന് വിശദീകരണം

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സർക്കാർ. നിർണായക ഫയലുകൾ സുരക്ഷിതമാണെന്നും ഇവയിൽ പലതും വീണ്ടെടുക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനിൽ തീപിടിച്ചിട്ടില്ലെന്നും നയതന്ത്ര ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നും സർക്കാർ വിശദീകരിക്കുന്നു. ഗസ്റ്റ് ഹൗസ് ബുക്കിംഗും മന്ത്രി മന്ദിരങ്ങൾ സംബന്ധിച്ച രേഖകളുമാണ് കത്തിനശിച്ചവയിൽ പലതും. ഇവയിൽ പലതിനും ഒരു വർഷത്തോളം പഴക്കമുണ്ട്. പലതും വീണ്ടെടുക്കാവുന്നതാണെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. …
 

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സർക്കാർ. നിർണായക ഫയലുകൾ സുരക്ഷിതമാണെന്നും ഇവയിൽ പലതും വീണ്ടെടുക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനിൽ തീപിടിച്ചിട്ടില്ലെന്നും നയതന്ത്ര ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നും സർക്കാർ വിശദീകരിക്കുന്നു. ഗസ്റ്റ് ഹൗസ് ബുക്കിംഗും മന്ത്രി മന്ദിരങ്ങൾ സംബന്ധിച്ച രേഖകളുമാണ് കത്തിനശിച്ചവയിൽ പലതും. ഇവയിൽ പലതിനും ഒരു വർഷത്തോളം പഴക്കമുണ്ട്. പലതും വീണ്ടെടുക്കാവുന്നതാണെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.

തീപിടിത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കൽ പൊലീസിൽ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.