LogoLoginKerala

ലാലേട്ടനോടൊപ്പം പൃഥ്വിരാജും ദുൽഖറും; സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി പുതിയ ചിത്രം

സോഷ്യൽ മീഡിയ ഇളക്കി മറിച്ചുകൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും പുതിയ ചിത്രം. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചത്. ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ദുൽഖർ സൽമാൻ വേഷമിടുമെന്ന അഭ്യൂഹം ശക്തമായി. ഓണത്തിന് നടക്കുന്ന ഏഷ്യാനെറ്റിന്റെ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. ആരാധകരെ പോലെ …
 

സോഷ്യൽ മീഡിയ ഇളക്കി മറിച്ചുകൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും പുതിയ ചിത്രം. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചത്.

ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ദുൽഖർ സൽമാൻ വേഷമിടുമെന്ന അഭ്യൂഹം ശക്തമായി. ഓണത്തിന് നടക്കുന്ന ഏഷ്യാനെറ്റിന്റെ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. ആരാധകരെ പോലെ തന്നെ താരങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഹരീഷ് കണാരൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്.

ലാലേട്ടനോടൊപ്പം പൃഥ്വിരാജും ദുൽഖറും; സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി പുതിയ ചിത്രം