LogoLoginKerala

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിൽ തീപിടുത്തം

സെക്രട്ടേറിയറ്റില് തീപിടുത്തം. പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള് നടക്കുകയാണ്. ഫയര്ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്ത്ത് സാന്വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്ട്ട് സര്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അല്പസമയം മുന്പാണ് തീപിടുത്തം ഉണ്ടായത്. വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. ശ്രദ്ധയില്പ്പെട്ട ഉടന്തന്നെ ഫയര്ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയലുകള് കത്തിനശിച്ചിട്ടുണ്ടോ എന്ന കാര്യത്തില് വ്യക്തതയില്ല. അതേസമയം സ്വര്ണക്കടത്തു കേസിലെ നിര്ണായക രേഖകള് നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല …
 

സെക്രട്ടേറിയറ്റില്‍ തീപിടുത്തം. പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അല്‍പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കത്തിയതല്ല, കത്തിക്കുകയാണു ചെയ്തതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.