LogoLoginKerala

എം.വി. ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില് ഇടത് മുന്നണി സ്ഥാനാര്ത്ഥി എം.വി ശ്രേയാംസ് കുമാര് വിജയിച്ചു. 88 വോട്ടുകളാണ് ഇടത് മുന്നണി സ്ഥാനാര്ത്ഥി നേടിയത്. യുഡിഎഫിലെ ലാല് വര്ഗീസ് കല്പകവാടിക്ക് 41 വോട്ടുകള് ലഭിച്ചു. ഒരു വോട്ട് അസാധു ആയിരുന്നു. പൂര്ണമായും കൊവിഡ് പ്രോട്ടോക്കോള് അനുസരിച്ച് നടന്ന വോട്ടെടുപ്പ് നാലു മണിക്ക് അവസാനിച്ചു. ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എം എല്എമാര് വോട്ടെടുപ്പില് നിന്ന് വിട്ടു നിന്നു. അനാരോഗ്യം മൂലം വിഎസ് അച്യുതാനന്ദന്, സിഎഫ് തോമസ് എന്നിവരും ജോര്ജ് എം …
 

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. 88 വോട്ടുകളാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധു ആയിരുന്നു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന വോട്ടെടുപ്പ് നാലു മണിക്ക് അവസാനിച്ചു.

ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എം എല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അനാരോഗ്യം മൂലം വിഎസ് അച്യുതാനന്ദന്‍, സിഎഫ് തോമസ് എന്നിവരും ജോര്‍ജ് എം തോമസും വോട്ടു ചെയ്യാനെത്തിയില്ല. ഒ രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു പിസി ജോര്‍ജ് വോട്ട് അസാധുവാക്കി. നിലവില്‍ ചവറ, കുട്ടനാട് സിറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാലും രണ്ട് പേര്‍ക്ക് കോടതി വിധി നിലവിലുള്ളതിനാലും 140 അംഗ സഭയില്‍ 136 അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശമുളളത്.

1967 ഏപ്രില്‍ 15-ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റെയും മകനായി കല്പറ്റയില്‍ ജനിച്ച ശ്രേയാംസ്‌ കുമാര്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്.