LogoLoginKerala

അവിശ്വാസത്തെ പിന്തുണക്കുക അല്ലെങ്കില്‍ പുറത്ത്; ജോസ്.കെ മാണിക്ക് യുഡിഎഫിന്റെ അന്ത്യശാസനം

സംസ്ഥാന സര്ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില് ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയില് നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കണ്വീനര് ബെന്നി ബെഹന്നാന്. അച്ചടക്കലംഘനത്തിനുള്ള സസ്പെന്ഷനാണ് ഇപ്പോള് കേരള കോണ്ഗ്രസിന് മേല് ഏര്പ്പെടുത്തിയിരിക്കുന്നത്. ഇത് ആവര്ത്തിച്ചാല് കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല് മുന്നണിയില് തിരിച്ചെടുക്കുന്ന കാര്യം ചര്ച്ച ചെയ്യുമെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി. നേരത്തെ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാന് ജോസ് കെമാണി വിഭാഗം തയ്യാറായില്ല. അതുകൊണ്ട് മുന്നണിയില് തുടരാനുള്ള ധാര്മികത അവര്ക്കില്ലെന്ന് കണ്ടതിനെ തുടര്ന്നാണ് ജോസ് …
 

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. അച്ചടക്കലംഘനത്തിനുള്ള സസ്‌പെന്‍ഷനാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.

നേരത്തെ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാന്‍ ജോസ് കെമാണി വിഭാഗം തയ്യാറായില്ല. അതുകൊണ്ട് മുന്നണിയില്‍ തുടരാനുള്ള ധാര്‍മികത അവര്‍ക്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഭാഗത്തെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. അതില്‍ വീണ്ടും നിസ്സഹകരിക്കാനാണ് തീരുമാനമെങ്കില്‍ അനന്തരനടപടികള്‍ എന്താണെന്ന് യുഡിഎഫ് ആലോചിച്ച് ആലോചിച്ച് തീരുമാനിക്കും. അവിശ്വാസപ്രമേയത്തില്‍ യുഡിഎഫ് എടുത്ത തീരുമാനത്തെ ലംഘിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. നടപടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല. തെറ്റായ തീരുമാനം തിരുത്താന്‍ ഇനിയും അവസരമുണ്ട്. ഞങ്ങള്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. യുഡിഎഫിന്റെ തീരുമാനം ഉള്‍ക്കൊള്ളാന്‍ മുന്നണിയിലെ അംഗമെന്ന നിലയില്‍ കേരള കോണ്‍ഗ്രസിന് ബാധ്യത ഉണ്ടെന്നും ബെന്നി ബെഹന്നാന്‍ പ്രതികരിച്ചു. യുഡിഎഫ്. അച്ചടക്കലംഘനം നടത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനില്‍ക്കരുതെന്ന യുഡിഫ് താക്കീത് മനസിലാകുന്നില്ലെന്നും. തന്നെ പുറത്താക്കിയിട്ട് പിന്നെ എന്ത് അച്ചടക്ക നടപടിയെന്നും ജോസ് കെ മാണി പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് കേരള കോൺഗ്രസ്സിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം: അവിശ്വാസത്തെ പിന്തുണക്കുക അല്ലെങ്കിൽ പുറത്തുപോവുക; ജോസ്.കെ മാണിക്ക് യുഡിഎഫിന്റെ അന്ത്യശാസനം