LogoLoginKerala

കോവിഡ് വാക്‌സിൻ: ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി; വിജയിച്ചാൽ ഡിസംബറോടെ വിപണിയിൽ

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പതിനേഴ് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ഈ വർഷം ഡിസംബറോടെ വാക്സിൻ വിപണിയിലെത്തും. തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളിൽ ആയിരത്തി അഞ്ചൂറോളം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസത്തിന് ശേഷം നവംബറിലായിരിക്കും റിസൾട്ട് വരിക. പരീക്ഷണം വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ മരുന്ന് ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ വാക്സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും …
 

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പതിനേഴ് ആശുപത്രികളിലാണ് വാക്‌സിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ഈ വർഷം ഡിസംബറോടെ വാക്‌സിൻ വിപണിയിലെത്തും.

തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളിൽ ആയിരത്തി അഞ്ചൂറോളം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസത്തിന് ശേഷം നവംബറിലായിരിക്കും റിസൾട്ട് വരിക. പരീക്ഷണം വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ മരുന്ന് ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ വാക്‌സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും സൈനികർക്കുമായിരിക്കും വാക്‌സിൻ എത്തിക്കുക. 2021 ജൂൺ മാസത്തോടെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനാകും എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനം.