LogoLoginKerala

2020 ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; ആരോഗ്യ മന്ത്രി

ഈ ഓണം ‘സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. എല്ലാവരും മാസ്കുകള് കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കടകളില് സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന് കടക്കാരും ജാഗ്രത പുലര്ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന് കൈകള് സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. …
 

ഈ ഓണം ‘സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വീട്ടില്‍ ആഘോഷിക്കണം. നമ്മുടെ നാടും നഗരവുമൊന്നും കോവിഡിൽ നിന്നും മുക്തരല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കൊറോണ പകരുമെന്ന അവസ്ഥയാണെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും പുറത്ത് നിന്നും കൊണ്ടു വരുന്ന പൂക്കള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ്ക്കാലത്തെ ഓണാഘോഷം ജാഗ്രതയോടെ വേണമെന്നുള്ള ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്.