Other News

മള്ളിയൂർ വിനായക ചതുർഥി: ആഘോഷങ്ങൾക്ക് കലക്‌ടറുടെ വിലക്ക്

മള്ളിയൂർ വിനായക ചതുർഥി ആഘോഷങ്ങൾ നടത്തുന്നതിന് കലക്ടർ അനുമതി നിഷേധിച്ചു. വിനായക ചതുർഥി ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി ചോദിച്ച് ക്ഷേത്രം ഭാരവാഹികൾ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു.

വൈക്കം തഹസിൽദാരെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവരുടെ മേളവും 2 ആനകൾക്ക് ഗജപൂജയും പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ ചടങ്ങു മാത്രമായി നടത്താനാണ് അപേക്ഷ നൽകിയത്. എന്നാൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവ നടത്താൻ പറ്റില്ലെന്ന് തഹസിൽദാർ റിപ്പോർട്ടു ചെയ്തതായാണ് വിവരം. തുടർന്ന് ആഘോഷങ്ങൾക്ക് അനുമതിയില്ലെന്ന വിവരം ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു.

Related Articles

Back to top button