LogoLoginKerala

സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കർ: ലോക്കർ തുടങ്ങണമെന്ന് നിർദ്ദേശിച്ചു; പ്രതിരോധത്തിലാക്കി ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി

എം. ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കർ ആണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാൻ അദ്ദേഹം നിർദേശിച്ചുവെന്നും വേണുഗോപാൽ എൻഫോഴ്സ്മെന്റിന് മൊഴി നൽകി. സ്വപ്നയെ പരിചയപ്പെടുത്തിയതിനു ശേഷം താൻ മടങ്ങിയെന്നും ഒന്നിച്ച് ലോക്കർ തുറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാൽ ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കർ ഓഫീസിൽ ഉണ്ടായിരുന്നുവെന്നും വേണുഗോപാൽ ഇഡിയോട് വെളിപ്പെടുത്തി. ഈ അക്കൗണ്ടിൽ 30 ലക്ഷമാണ് ആദ്യം നിക്ഷേപിച്ചത്. ഈ തുക സ്വപ്ന തന്നെ പിൻവലിച്ചു. …
 

എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് വേ​ണു​ഗോ​പാ​ൽ അ​യ്യ​രു​ടെ മൊ​ഴി. സ്വ​പ്ന​യെ ഓ​ഫീ​സി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​ർ ആ​ണെ​ന്നും ഒ​ന്നി​ച്ച് ലോ​ക്ക​ർ തു​ട​ങ്ങാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു​വെ​ന്നും വേ​ണു​ഗോ​പാ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റിന് മൊ​ഴി ന​ൽ​കി.

സ്വ​പ്ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം താ​ൻ മ​ട​ങ്ങി​യെ​ന്നും ഒ​ന്നി​ച്ച് ലോ​ക്ക​ർ തു​റ​ക്കാ​ൻ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ശി​വ​ശ​ങ്ക​റി​ന്റെ മൊ​ഴി. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ക്കും വ​രെ ശി​വ​ശ​ങ്ക​ർ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ ഇ​ഡി​യോ​ട് വെ​ളി​പ്പെ​ടു​ത്തി.

ഈ ​അ​ക്കൗ​ണ്ടി​ൽ 30 ല​ക്ഷ​മാ​ണ് ആ​ദ്യം നി​ക്ഷേ​പി​ച്ച​ത്. ഈ ​തു​ക സ്വ​പ്ന ത​ന്നെ പി​ൻ​വ​ലി​ച്ചു. അ​തി​നു ശേ​ഷം അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​റ​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നാ​യി​രു​ന്നു സ്വ​പ്‌​ന നേ​ര​ത്തെ പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഈ ​അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 64 ല​ക്ഷം രൂ​പ​യും സ്വ​ര്‍​ണ​വും കണ്ടെത്തിയിരുന്നു. എ​ന്നാ​ല്‍ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ടന്റ് മൊഴി നൽകിയത്