LogoLoginKerala

കള്ളപ്പണം വെളുപ്പിക്കൽ; സ്വപ്ന സുരേഷിന് ജാമ്യമില്ല

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന് ജാമ്യമില്ല. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ അംഗീകരിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇന്ത്യയിലും വിദേശത്തും വച്ച് ഗൂഡാലോചനകളിൽ പങ്കുണ്ടെന്നുമുള്ള ഇവരുടെ തന്നെ മൊഴി ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ നൽകുന്ന മൊഴി തെളിവായി കോടതിക്ക് സ്വീകരിക്കാമെന്നത് സ്വപ്നയ്ക്കു ജാമ്യം ലഭിക്കുന്നതിന് തടസമായി. ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും ഇത്തരത്തിൽ പണം സൂക്ഷിക്കുന്നതിന് നിയമ തടസമില്ലെന്നും …
 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന് ജാമ്യമില്ല. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ അംഗീകരിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇന്ത്യയിലും വിദേശത്തും വച്ച് ഗൂഡാലോചനകളിൽ പങ്കുണ്ടെന്നുമുള്ള ഇവരുടെ തന്നെ മൊഴി ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ നൽകുന്ന മൊഴി തെളിവായി കോടതിക്ക് സ്വീകരിക്കാമെന്നത് സ്വപ്നയ്ക്കു ജാമ്യം ലഭിക്കുന്നതിന് തടസമായി. ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും ഇത്തരത്തിൽ പണം സൂക്ഷിക്കുന്നതിന് നിയമ തടസമില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സ്വപ്ന സുരേഷിന്റെ ജാമ്യത്തിനായുള്ള അഭിഭാഷകന്റെ വാദം. പത്തൊമ്പതാം വയസ് മുതൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന താൻ സമ്പാദിച്ച പണവും സ്വർണവുമാണ് കണ്ടെത്തിയതെന്നും ഇവർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.