LogoLoginKerala

എസ്പി ബാലസുബ്രഹ്മണ്യത്തിന് എക്മോ ചികിത്സ ആരംഭിച്ചു

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ തമിഴ് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് എക്മോ ചികിൽസ (എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ ഇതേ ചികിൽസ നൽകിയിരുന്നു. എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റർ സഹായം തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, രക്തസമ്മർദം ഉൾപ്പെടെയുള്ള ആരോഗ്യ സൂചികകൾ …
 

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ തമിഴ് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് എക്മോ ചികിൽസ (എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ ഇതേ ചികിൽസ നൽകിയിരുന്നു.

എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റർ സഹായം തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, രക്തസമ്മർദം ഉൾപ്പെടെയുള്ള ആരോഗ്യ സൂചികകൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.