LogoLoginKerala

പുതിയ റെനോ ഡസ്റ്റർ വിപണിയിൽ; വില 10.49 ലക്ഷം രൂപ മുതൽ

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ ഏറ്റവും ഡിമാന്റുള്ള മോഡലാണ് ഡസ്റ്റർ എസ്യുവി. ഡസ്റ്റർ എസ്യുവിയുടെ പരിഷ്കരിച്ച മോഡൽ റെനോ ഇന്ത്യ കഴിഞ്ഞ ദിവസം വില്പനക്കെത്തിച്ചു. 10.49 ലക്ഷം രൂപ മുതലാണ് (എക്സ്ഷോറൂം, ഓൾ ഇന്ത്യ) റിനോ ഡസ്റ്ററിന്റെ വില ആരംഭിക്കുന്നത്. റിനോ ഡസ്റ്ററിന്റെ വികസിതമായ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 154 ബിഎച്ച്പി കരുത്തും 254 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ഏഴ് സ്പീഡ് മാനുവൽ മോഡുള്ള സിവിടി യൂണിറ്റും ട്രാൻസ്മിഷൻ …
 

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ ഏറ്റവും ഡിമാന്റുള്ള മോഡലാണ് ഡസ്റ്റർ എസ്‌യുവി. ഡസ്റ്റർ എസ്‌യുവിയുടെ പരിഷ്കരിച്ച മോഡൽ റെനോ ഇന്ത്യ കഴിഞ്ഞ ദിവസം വില്പനക്കെത്തിച്ചു. 10.49 ലക്ഷം രൂപ മുതലാണ് (എക്സ്ഷോറൂം, ഓൾ ഇന്ത്യ) റിനോ ഡസ്റ്ററിന്റെ വില ആരംഭിക്കുന്നത്.

റിനോ ഡസ്റ്ററിന്റെ വികസിതമായ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 154 ബിഎച്ച്പി കരുത്തും 254 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ഏഴ് സ്പീഡ് മാനുവൽ മോഡുള്ള സിവിടി യൂണിറ്റും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ വേരിയന്റുകൾക്ക് യഥാക്രമം 16.50 കിലോമീറ്റർ, 16.42 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, കയീൻ ഓറഞ്ച്, മൂൺലൈറ്റ് സിൽവർ, സ്ലേറ്റ് ഗ്രേ, ഔട്ട്ബാക്ക് വെങ്കലം, പേൾ വൈറ്റ് എന്നിവ ഉൾപ്പെടുന്ന ഏഴ് നിറങ്ങളിലാണ് റെനോ ഡസ്റ്റർ ടർബോ – പെട്രോൾ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. RXE, RXS, RXZ ഉൾപ്പെടെ മൂന്ന് ട്രിമ്മുകളിൽ മോഡൽ ലഭ്യമാണ്.

റെനോ ഡസ്റ്ററിന്റെ വകഭേദങ്ങള്‍: നവീകരിച്ച ഡസ്റ്ററിന് മൂന്ന് ശ്രേണികളിലായി 9 വകഭേദങ്ങളാണ് ഉള്ളത്. പെട്രോള്‍ ആര്‍എക്സ്ഇ, പെട്രോള്‍ ആര്‍എക്സ്എസ്, പെട്രോള്‍ ആര്‍എക്സ്എസ് സിവിടി, ഡീസല്‍ 85 പിഎസ് ആര്‍എക്സ്ഇ, ഡീസല്‍ 85 പിഎസ് ആര്‍എക്സ്എസ്, ഡീസല്‍110 പിഎസ് ആര്‍എക്സ്എസ്, ഡീസല്‍ 110 പിഎസ് ആര്‍എക്സ്‍സെഡ്, ഡീസല്‍ 110 പിഎസ് ആര്‍എക്സ്എസ് ഓപ്ഷന്‍ എഡബ്ലിയുഡി (ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം) ഡീസല്‍ 110 പിഎസ് ആര്‍എക്സ്‍സെഡ് എഎംടി.

റെനോ ഡസ്റ്ററിന്റെ സവിശേഷതകള്‍ : മുന്‍ സീറ്റുകള്‍ക്കായി ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയോടു കൂടിയ എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ്‌ റിമൈന്‍ഡറുകള്‍ എന്നിവ അടിസ്ഥാന സവിശേഷതകളാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ ഇപിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സഹിതമുള്ള 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം അര്‍ക്കമീസ് സൗണ്ട് ട്യൂണിങ്ങോടു കൂടിയ നൂതനമായ 6 -സ്പീക്കര്‍ , ഓട്ടോ ക്ലൈമെറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ഡിആര്‍എല്ലുകളോടു കൂടിയ പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലാംപുകള്‍ ഇവയൊക്കെയാണ് മറ്റ് ഫീച്ചറുകള്‍

വിപണിയിൽ ഫോര്‍ഡ് എക്കോസ്പോട്ട്, മഹീന്ദ്ര എക്സ്‍യുവി300 , ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയുമായാണ് റെനോ ഡസ്റ്ററിന്റെ മത്സരം.

പുതിയ റെനോ ഡസ്റ്റർ വിപണിയിൽ; വില 10.49 ലക്ഷം രൂപ മുതൽ പുതിയ റെനോ ഡസ്റ്റർ വിപണിയിൽ; വില 10.49 ലക്ഷം രൂപ മുതൽ പുതിയ റെനോ ഡസ്റ്റർ വിപണിയിൽ; വില 10.49 ലക്ഷം രൂപ മുതൽ